മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ അരങ്ങേറി, മായാനദിയിലെ അപ്പുവടക്കം ഒരുപിടി മികച്ച കഥാപാത്രങ്ങളാണ് താരം മലയാളിക്ക് സമ്മാനിച്ചിട്ടുള്ളത്.
തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോള്‍ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.
ഒട്ടും പ്രതീക്ഷിക്കാതെ സിനിമയില്‍ വന്നൊരാളാണ് താനെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു.
‘ആദ്യത്തെ സിനിമയ്ക്ക് ശേഷം നല്ല കഥാപാത്രങ്ങളെ കിട്ടി. സിനിമയില്‍ അധികം കഷ്ടപ്പെടേണ്ടി വന്നിട്ടില്ല. എല്ലാവരും ചോദിക്കും ഐശ്വര്യ നന്നായിട്ട് സ്ട്രഗിള്‍ ചെയ്തിട്ടുണ്ടെല്ലെ എന്ന്. പക്ഷെ എനിക്ക് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സിനിമകളുടെ ഭാഗമാവാന്‍ എനിക്ക് പറ്റി,’ ഐശ്വര്യ പറയുന്നു.
സിനിമയില്‍ അഭിനയിക്കാന്‍ വരുന്നത് സ്വന്തം തീരുമാനമായിരുന്നുവെന്നും വീട്ടുകാര്‍ക്ക് നല്ല എതിര്‍പ്പുണ്ടായിരുന്നുവെന്നും ഐശ്വര്യ പറയുന്നു.
‘അച്ഛനും അമ്മയും ഒട്ടും സപ്പോര്‍ട്ടീവല്ലായിരുന്നു. അതുകൊണ്ട് തന്നെ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മായാനദി കഴിയുന്ന വരെ ഒരു ആറുമാസത്തോളം അവര്‍ എന്നോട് സംസാരിച്ചിട്ടില്ലായിരുന്നു,’ താരം പറയുന്നു.
2022 ല്‍ പുത്തിറങ്ങാനിരിക്കുന്ന പൊന്നിയിന്‍ സെല്‍വനാണ് ഐശ്വര്യ ലക്ഷിമിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: ‘My father and mother did not speak to me until after the shooting of the film’; Aishwarya Lakshmi