| Sunday, 22nd December 2019, 11:38 pm

ഞാനും കുടുംബവും എന്‍.ആര്‍.സിക്ക് വേണ്ടി ഒരു രേഖ പോലും നല്‍കില്ല; വിവേചന പ്രക്രിയയാണ് നടക്കുന്നതെന്നും അജയ് മാക്കന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: താനും കുടുംബാംഗങ്ങളും എന്‍.ആര്‍.സിക്ക് വേണ്ടി ഒരു രേഖയും കാണിക്കില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അജയ് മാക്കന്‍. പൗരത്വ നിയമത്തിനെതിരായി രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്‍.ആര്‍.സി വിവേചനപരമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമ്പദ് വ്യവസ്ഥ തകര്‍ത്തതു മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ് ഇന്ത്യ വിഭജിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

പൗരത്വ ഭേദഗതി നിയമം എടുത്തുപറയാതെയായിരുന്നു അദ്ദേഹം വിഭജനമെന്ന ആരോപണമുന്നയിച്ചത്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി ബില്ലും എന്‍.ആര്‍.സിയും ധ്രുവീകരണത്തിനു വേണ്ടി ഇന്ത്യക്കു മേല്‍ ഫാസിസ്റ്റുകള്‍ കെട്ടഴിച്ചുവിട്ട ആയുധങ്ങളാണെന്ന് രാഹുല്‍ നേരത്തേ ആരോപിച്ചിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more