മലയാളത്തിന്റെ യുവതാരനിരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. ഈ വര്‍ഷമാദ്യം തിയേറ്ററുകളില്‍ എത്തിയ ആസിഫ് അലിയുടെ രേഖാചിത്രവും മികച്ച അഭിപ്രായങ്ങളോടെയാണ് മുന്നേറുന്നത്.
ഹീറോ ഇമേജുകള്‍ക്ക് വേണ്ടി വാശിപിടിക്കരുതെന്നാണ് തന്റെ ആഗ്രഹമെന്ന് പറയുകയാണ് ആസിഫ് അലി. ടൈപ്പ് കാസ്റ്റ് ആവരുതെന്നും ഒരു ഴോണറില്‍ തന്നെ ഒതുങ്ങി പോവരുതെന്നുമാണ് താന്‍ ശ്രദ്ധിക്കുന്ന കാര്യമെന്നും ആസിഫ് അലി പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകായിരുന്നു ആസിഫ്.
‘താന്‍ എപ്പോഴും ശ്രദ്ധിക്കുന്ന കാര്യം ടൈപ്പ് കാസ്റ്റ് ആവാതിരിക്കാനാണ്. ഒരു ഴോണറിനകത്ത് ലോക്ക് ആകരുതെന്നും എനിക്കൊരു സേഫ് സോണുണ്ട് എന്ന് പറയുന്ന രീതിയിലേക്ക് വരരുതെന്നുമുണ്ട്.
വേഴ്‌സട്ടെയില്‍ ആയിട്ടുള്ള ക്യാരക്ടറുകള്‍, മിക്‌സ് ആയിട്ടുള്ള സിനിമകള്‍ ചെയ്യാനും ഹീറോ ഇമേജുകള്‍ക്ക് വേണ്ടി വാശി പിടിക്കാതിരിക്കുക എന്നിങ്ങനെയുള്ള കുഞ്ഞി കുഞ്ഞി പ്ലാനുകളെ എനിക്കുള്ളൂ.
സിസ്റ്റം കറക്ട് ചെയ്യണമെന്ന് കുറേ കാലമായി ആഗ്രഹിക്കുന്നുണ്ടെന്നും ആസിഫ് പറഞ്ഞു. കുറേ കൂടി പ്രൊഫഷണല്‍ ആകാനും എക്‌സൈറ്റ്‌മെന്റ് കുറച്ചുകൊണ്ട് കുറച്ചധികം പ്ലാനിങ്ങുകള്‍ ക്യാരക്ടേഴ്‌സിന് നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: My desire is not to stick to hero images: Asif Ali