എന്റെ ശരീരമാണ് എന്റെ മതം: ജോണ്‍ എബ്രഹാം
Movie Day
എന്റെ ശരീരമാണ് എന്റെ മതം: ജോണ്‍ എബ്രഹാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st July 2012, 1:16 pm

ന്യൂദല്‍ഹി: ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ജോണ്‍ എബ്രഹാമിനുള്ള ശ്രദ്ധ ലോകപ്രശസ്തമാണ്. സിക്‌സ് പാക്ക് ആബ്‌സോടെ ജീവിച്ച്  മരിക്കാനാണ് താനാഗ്രഹിക്കുന്നതെന്നാണ് ജോണിന്റെ പുതിയ വെളിപ്പെടുത്തല്‍. ആരോഗ്യത്തെക്കാള്‍ പ്രധാനപ്പെട്ടതായി തന്റെ ജീവിതത്തില്‍ മറ്റൊന്നുമില്ലെന്നും ജോണ്‍ വ്യക്തമാക്കി. []

” നിരീശ്വരവാദത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു അജ്ഞയതാവാദിയാണ് ഞാന്‍. അതിനാല്‍ എന്റെ ഒരേയൊരു മതം  ശരീരമാണ്. ആരോഗ്യത്തെക്കാള്‍ പ്രധാനപ്പെട്ടതായി ഒന്നുമില്ലെന്നാണ് എന്റെ അഭിപ്രായം.സിക്‌സ് പാക്കോടെ ജീവിക്കാനും സിക്‌സ് പാക്കോടെ തന്നെ മരിക്കാനുമാണ് എന്റെ ആഗ്രഹം”  ജോണ്‍ പറഞ്ഞു.

ജീമ്മിലേക്കു പോകേണ്ടതിന്റെ ആവശ്യകത യുവാക്കളെ ബോധ്യപ്പെടുത്തിയതില്‍ സഞ്ജയ് ദത്തിനും സല്‍മാന്‍ ഖാനും വലിയ പങ്കുണ്ട്. അച്ചടക്കമുള്ള ജീവിതരീതി പിന്തുടരണമെങ്കില്‍ നിങ്ങള്‍ക്ക് നല്ലൊരു ശരീരമുണ്ടാവണമെന്നും ജോണ്‍ പറഞ്ഞു.

നടന്‍ നിര്‍മാതാവ് എന്നീ നിലകളില്‍ സന്തുഷ്ടനാണ്. നിര്‍മാതാവെന്ന നിലയില്‍ പുതുമുഖങ്ങള്‍ക്ക്  പ്രാധാന്യം നല്‍കാനാണ് തന്റെ ആഗ്രഹമെന്നും ജോണ്‍ വ്യക്തമാക്കി.

ഒരു ദശാബ്ദത്തിലധികമായി ബോളിവുഡില്‍ നിറഞ്ഞുനില്‍ക്കുകയാണ് ജോണ്‍. ഫോഴ്‌സ്, ഡെസി ബോയ്‌സ് തുടങ്ങിയ ഹിറ്റുകള്‍ ജോണിന്റെ ലിസ്റ്റിലുണ്ട്. ഇതിനിടെ വിക്കി ഡോണര്‍ എന്ന ചിത്രത്തിലൂടെ നിര്‍മാതാവിന്റെ വേഷവുമണിഞ്ഞു.