എന്റെ പിള്ളേരാണ് അവര്‍; ഇന്ത്യന്‍ ടീമിലെ മാച്ച് വിന്നേഴ്‌സിനെക്കുറിച്ച് ഗാംഗുലി
Cricket
എന്റെ പിള്ളേരാണ് അവര്‍; ഇന്ത്യന്‍ ടീമിലെ മാച്ച് വിന്നേഴ്‌സിനെക്കുറിച്ച് ഗാംഗുലി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th June 2020, 10:12 pm

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനെ ചാരത്തില്‍ നിന്ന് ലോകത്തിന്റെ നെറുകയിലെത്തിച്ച ക്യാപ്റ്റനെന്നാണ് സൗരവ് ഗാംഗുലിയെ വിശേഷിപ്പിക്കുന്നത്. വിദേശപിച്ചുകളില്‍ ജയം ശീലമാക്കാന്‍ ടീം ഇന്ത്യയെ പ്രാപ്തമാക്കിയത് ഗാംഗുലിയായിരുന്നു.

സച്ചിന്‍, ദ്രാവിഡ്, കുംബ്ലെ, ലക്ഷ്മണ്‍ എന്നീ ഇതിഹാസതാരങ്ങളോടൊപ്പം പുത്തന്‍ കണ്ടെത്തലായ സെവാഗ്, യുവരാജ്, ധോണി, സഹീര്‍, നെഹ്‌റ, കൈഫ്, ഹര്‍ഭജന്‍ എന്നിവരേയും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞ നായകനാണ് ഗാംഗുലി.

ഇപ്പോഴിതാ ഇന്ത്യന്‍ ടീമിലെ മാച്ച് വിന്നിംഗ് താരങ്ങളാരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദാദ. 2011 ലോകകപ്പ് നേടാന്‍ ഈ താരങ്ങളാണ് നിര്‍ണായകമായതെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

സെവാഗ്, യുവരാജ്, ധോണി, സഹീര്‍, നെഹ്‌റ, ഹര്‍ഭജന്‍ എന്നിവര്‍ 2011 ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങളായിരുന്നു. ഇവരെല്ലാം ആദ്യമായി ഇന്ത്യന്‍ ടീമിനായി കളിക്കുന്നത് ഗാംഗുലി ക്യാപ്റ്റനായപ്പോഴാണ്.

2011 ല്‍ ധോണി ലോകകപ്പുയര്‍ത്തുന്നത് കാണുമ്പോള്‍ അതീവസന്തോഷവാനായിരുന്നു താനെന്നും ഗാംഗുലി പറഞ്ഞു. 2003 ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ചത് ഗാംഗുലിയായിരുന്നു. അന്ന് ആസ്‌ട്രേലിയയോട് തോല്‍ക്കാനായിരുന്നു ടീം ഇന്ത്യയുടെ വിധി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ