വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് ഇതിന് കാരണമെന്ന് നമ്മുടെ മുസ്‌ലിം സഹോദരങ്ങളെ അറിയിക്കുകയായിരുന്നു എന്റെ ലക്ഷ്യം; നിസ്‌കരിക്കാനായി സ്വന്തം കടമുറി വിട്ടുനല്‍കിയ ഹിന്ദു യുവാവ് പറയുന്നു
national news
വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് ഇതിന് കാരണമെന്ന് നമ്മുടെ മുസ്‌ലിം സഹോദരങ്ങളെ അറിയിക്കുകയായിരുന്നു എന്റെ ലക്ഷ്യം; നിസ്‌കരിക്കാനായി സ്വന്തം കടമുറി വിട്ടുനല്‍കിയ ഹിന്ദു യുവാവ് പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th November 2021, 10:54 am

ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍  മുസ്‌ലിങ്ങള്‍ക്ക് നിസ്‌കരിക്കാനായി തന്റെ സ്വന്തം കടമുറി വിട്ടുനല്‍കിയത് എന്തുകൊണ്ടാണെന്ന് തുറന്നുപറഞ്ഞ് ഹിന്ദു യുവാവ്.

വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് മുസ്‌ലിം സമുദായത്തിന് നേരെ ആക്രമണം നടത്തുന്നതെന്ന് മുസ്‌ലിം സഹോദരങ്ങളെ അറിയിക്കാന്‍ വേണ്ടിയാണ് കടമുറി വിട്ടുനല്‍കിയതെന്ന് അക്ഷയ് പറഞ്ഞു.

” വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് ഇതിന് കാരണമാകുന്നതെന്ന് നമ്മുടെ മുസ്‌ലിം സഹോദരങ്ങളെ അറിയിക്കുകയായിരുന്നു എന്റെ ലക്ഷ്യം,” അദ്ദേഹം പറഞ്ഞു.

നമസ്‌കാരം തടസ്സപ്പെട്ടതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വായിച്ച് ഞാന്‍ അസ്വസ്ഥനായിരുന്നു. വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് ഇതിന് കാരണമാകുന്നതെന്ന് നമ്മുടെ മുസ്‌ലിം സഹോദരങ്ങളെ അറിയിക്കുകയായിരുന്നു എന്റെ ലക്ഷ്യം. ഞങ്ങള്‍ സമാധാനപരമായി ഒരുമിച്ചു ജീവിക്കുന്നു, ഞങ്ങളുടെ സാമൂഹിക ഐക്യം കാത്തുസൂക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യും,അദ്ദേഹം പറഞ്ഞു.

ഹരിയാനയിലെ ഗുഡ്ഗാവില്‍ നിസ്‌കാരവുമായുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് മുസ്‌ലിങ്ങള്‍ക്ക് നിസ്‌കരിക്കാനായി അക്ഷയ് സ്വന്തം കടമുറി വിട്ടുനല്‍കിയത്.

അധികൃതര്‍ അനുവദിച്ചു നല്‍കിയ ഇടങ്ങളില്‍ ജുമുഅ നടത്തുന്നതിനെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ വിലക്കിയതോടെയാണ് മുസ്ലിം വിശ്വാസികളുടെ പ്രാര്‍ത്ഥന തടസപ്പെട്ടത്. നിസ്‌കാരത്തിനുള്ള ഇടങ്ങളില്‍ ചാണകം നിരത്തിയും ഗോവര്‍ധന പൂജയും നടത്തിയും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ജുമുഅ തടസപ്പെടുത്തിയതോടെയാണ് തന്റെ കടമുറി വിട്ടുനല്‍കാന്‍ അക്ഷയ് തയ്യാറായത്.

നേരത്തെ, ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഇവിടെയെത്തി ജുമുഅ തടസ്സപ്പെടുത്തിയിരുന്നു. ഇവര്‍ നിസ്‌കരിക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ വോളിബോള്‍ കോര്‍ട്ട് പണിയണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

നേരത്തെ ചാണകം നിരത്തിയും ഇവര്‍ തടസം സൃഷ്ടിച്ചിരുന്നു. ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഗോവര്‍ധന പൂജയും നടത്തിയിരുന്നു.

തീവ്ര വലതുപക്ഷ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ഇവിടെ ജുമുഅ തടസപ്പെട്ടിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്ന് വെള്ളിയാഴ്ച്ചകളില്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍, ‘ലാന്‍ഡ് ജിഹാദ്’ എന്നാരോപിച്ച് നിസ്‌കാരം തടസപ്പെടുത്തുകയായിരുന്നു.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: My aim was to let our Muslim brothers know that it’s only a handful of people who are causing this; Hindu man offers his vacant shop space for namaz