സി.പി.ഐ.എമ്മിലെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന എം.വി.ആര്‍ സമര്‍ത്ഥനായ സംഘാടകനായിരുന്നു. പിന്നീട് സി.പി.ഐ.എമ്മില്‍ നിന്നും നടപടിക്ക് വിധേയനായ അദ്ദേഹം യുഡിഎഫില്‍ ചേര്‍ന്നു.എന്നാല്‍ അവസാന നാളുകളില്‍ സി.പി.ഐ.എമ്മിനൊപ്പം ചേരാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
കരുത്തുറ്റ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് കെ.ആര്‍ ഗൗരിയമ്മയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. സഹകണമേഖലയെ ശക്തിപ്പെടുത്തിയ നേതാവായിരുന്നു എ.വി.ആര്‍ എന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
എം.വി.ആര്‍ തനിക്ക് കിട്ടിയ അവസരം ജനങ്ങള്‍ക്ക് വേണ്ടി വിനിയോഗിച്ച നേതാവായിരുന്നുവെന്നും അകത്തും പുറത്തും ഒരുപോലെ മികച്ച പോരാളിയായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കരുത്തുറ്റ പോരാളിയായിരുന്ന എം.വി.ആറിന്റെ വേര്‍പാട് ഇടതുപക്ഷപ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്നും എം.എ ബേബി പറഞ്ഞു. അതേസമയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉല്‍പ്പന്നമാണ് എം.വി രാഘവനെന്ന് പി. ജയരാജന്‍ അഭിപ്രായപ്പെട്ടു.