Kerala News
വാഹനാപകടം: സുരാജ് എം.വി.ഡി‌യുടെ ക്ലാസിൽ പങ്കെടുക്കണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 31, 01:47 pm
Monday, 31st July 2023, 7:17 pm

നടൻ സുരാജ് വെഞ്ഞാറമ്മൂട് എം.വി.ഡി‌യുടെ ക്ലാസിൽ പങ്കെടുക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹന അപകടത്തെ തുടർന്ന് അദ്ദേഹത്തിന്റെ കാർ പരിശോധിച്ചു, കൂടാതെ സുരാജ് കാരണം കാണിക്കൽ നോട്ടീസ് നൽകണമെന്നും വകുപ്പ് അറിയിച്ചു.

ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജിന്റെ കാറ് ബൈക്കുമായി കൂട്ടിയിടിച്ചത്. എറണാകുളം പാലാരിവട്ടത്തുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. അലക്ഷ്യമായി വാഹനം ഓടിച്ചെന്ന പേരിലാണ് സുരാജിനെതിരെ കേസ് എടുത്തിരിക്കുന്നത്. കാറുമായി പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചിരുന്നു.

സുരാജ് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു. ഇതേസമയം എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന ശരത്തിന്റെ വാഹനവുമായി ഇടിക്കുകയായിരുന്നു. സുരാജിന് കാര്യമായ പരിക്കുകൾ ഉണ്ടായിരുന്നില്ല.

Content Highlights: MVD took action against Suraj Venjaramoodu accident case