തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമം ലംഘനത്തിലെ പിഴത്തുക കുറയ്ക്കാനുള്ള ഭേദഗതിക്ക് സംസ്ഥാനമന്ത്രിസഭയുടെ അംഗീകാരം. ഇതില്‍ പ്രകാരം സീറ്റ് ബെല്‍റ്റ്,ഹെല്‍മറ്റ് എന്നിവ ധരിക്കാത്തതിനുള്ള പിഴത്തുക ആയിരത്തില്‍ നിന്ന് അഞ്ഞൂറാകും.
അമിത വേഗത്തിന് ആദ്യ നിയമലംഘനത്തിന് 1500 രൂപയും ആവര്‍ത്തിച്ചാല്‍ 3000 രൂപയുമാണ് പിഴ.മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ പതിനായിരമായി തുടരും. 18 വയസിന് താഴെയുള്ളവര്‍ വാഹനമോടിച്ചാലും പിഴയില്‍ കുറവില്ല.
അമിത ഭാരം കയറ്റിയാലുള്ള പിഴ 20,000 ല്‍ നിന്ന് പതിനായിരമായി കുറച്ചു. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപയാണ് പിഴ.
കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് നിയമത്തിന്റെ പരിധിയില്‍നിന്ന് ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.
DoolNews Video