| Monday, 12th June 2017, 8:17 am

'എന്നെ പേടിപ്പിക്കാന്‍ നോക്കണ്ട, അതിന് നിങ്ങളായിട്ടില്ല'; തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വായടപ്പിച്ച് എം.വി നികേഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന് ചുട്ട മറുപടി നല്‍കി റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമയായ എം.വി നികേഷ് കുമാര്‍. നികേഷ് അവതരിപ്പിക്കുന്ന “ന്യൂസ് നൈറ്റ്: നികേഷ് കുമാര്‍ ഷോ” എന്ന പരിപാടിയ്ക്കിടെയാണ് സംഭവം.

അമിത് ഷാ ഗാന്ധിജിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച വിഷയമായിരുന്നു കഴിഞ്ഞ ദിവസം ന്യൂസ് നൈറ്റില്‍ ചര്‍ച്ച ചെയ്തത്. ഇതില്‍ ബി.ജെ.പിയെ പ്രതിനിധീകരിച്ച് അമിത് ഷായെ ന്യായീകരിക്കാനായി എത്തിയതായിരുന്നു ഗോപാലകൃഷ്ണന്‍.


Also Read: കേരളത്തില്‍ 100 ശതമാനം ആധാറെന്ന് മനോരമ; അതെങ്ങനെ 100 ശതമാനമാകും ഞങ്ങളെടുത്തില്ലല്ലോയെന്ന് സോഷ്യല്‍മീഡിയ


കലാപമുണ്ടാക്കിയതിന് അമിത് ഷായെ നാട് കടത്തിയ കാര്യം നികേഷ് പരാമര്‍ശിച്ചപ്പോഴാണ് ഗോപാലകൃഷ്ണന്‍ അടവ് മാറ്റി അവതാരകനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്. സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയി നികേഷ് അഴീക്കോട് മത്സരിച്ച കാര്യം എടുത്തിടുകയാണ് ഗോപാലകൃഷ്ണന്‍ ചെയ്തത്.

ചുട്ട മറുപടിയാണ് ഇതിന് നികേഷ് കുമാര്‍ ഗോപാലകൃഷ്ണന് കൊടുത്തത്. എം.വി നികേഷ് കുമാര്‍ ഷോ എന്ന് തന്റെ പേര് എഴുതി വെച്ചിട്ടുള്ള പരിപാടിയാണ് ഇതെന്നും ഇതില്‍ തന്റെ രാഷ്ട്രീയം കടന്നു വരുന്നുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാമെന്നും നികേഷ് പറഞ്ഞു.


Don”t Miss: ‘അധികാരം ഒരു വേദി നിഷേധിക്കുമ്പോള്‍ അവ പതിനായിരം മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയാണ്’ ഡോക്യുമെന്ററികള്‍ക്കെതിരായ കേന്ദ്ര നിലപാടിനെതിരെ സോഷ്യല്‍മീഡിയകളില്‍ പ്രതിഷേധം


“എന്നെ പേടിപ്പിക്കാനോ പരിഭ്രമിപ്പിക്കാനോ ഒന്നും നോക്കണ്ട, അതിനൊന്നും നിങ്ങളായിട്ടില്ല” എന്നാണ് നികേഷ് കുമാര്‍ തുറന്ന് പറഞ്ഞത്. ഈ മറുപടിയോടെ ഗോപാലകൃഷ്ണന്റെ നാവടങ്ങി. തുടര്‍ന്ന്, കേരളത്തിലെ ഏറ്റവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അമിത് ഷായെ വ്യക്തിഹത്യ നടത്തരുതെന്ന് താഴ്മയായി അപേക്ഷിക്കുന്നുവെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ നികേഷ് കുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ അമിത് ഷായെ വിട്ടില്ല. വര്‍ഗീയ കലാപം നടത്തിയതിന് ഗുജറാത്തില്‍ നിന്ന് നാടുകടത്തിയ ആളാണ് അമിത് ഷായെന്നത് വ്യക്തിഹത്യയല്ല, യാഥാര്‍ത്ഥ്യമാണെന്നായിരുന്നു നികേഷിന്റെ വാദം.

വീഡിയോ കാണാം:

We use cookies to give you the best possible experience. Learn more