കണ്ണൂര്‍: കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ജയരാജനെ പരിയാരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി.
കൊവിഡ് ബാധിച്ച ജയരാജന് ന്യൂമോണിയ പിടിപെട്ടിരുന്നു. പ്രമേഹവും വര്‍ധിച്ചിട്ടുണ്ട്. ശ്വസിക്കുന്ന ഓക്സിജന്റെ അളവ് കുറവായതിനാല്‍ പ്രത്യേക സിപാപ്പ് ഓക്സിജന്‍ മെഷീന് ഘടിപ്പിച്ചാണ് ജയരാജനു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ നല്‍കുന്നത്.
ഇന്നലെ രാവിലെ ജയരാജന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
സി.പി.ഐ.എം നേതാവ് എം.വി.ഗോവിന്ദന് രാവിലെ ആശുപത്രിയിലെത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക