കണ്ണൂര്‍: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് നേരെ ആക്രമണം. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ജയരാജന്‍ ആരോപിച്ചു.
കണ്ണൂര്‍ ജില്ലയിലെ മയ്യിലിലെ ലീഗ് പ്രവര്‍ത്തകരാണ് നെല്ലിക്കാപ്പാലത്ത് വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. കല്ല് ഉള്‍പ്പടെയുള്ളവയെടുത്ത് വാഹനത്തിന്റെ പിന്നാലെ വന്നെന്നും ജയരാജന്‍ പറഞ്ഞു.
അക്രമികള്‍ ഭീഷണി മുഴക്കിയതായും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
അക്രമികളുടെ ദൃശ്യങ്ങള്‍ കൈരളി ന്യൂസ് പുറത്തുവിട്ടു. കണ്ണൂര്‍ അടക്കമുള്ള ജില്ലകളില്‍ ഇന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: MV Jayarajan Attacked Muslim League CPIM