| Wednesday, 12th September 2018, 1:59 pm

സവര്‍ണ്ണ ക്രിസ്ത്യാനിക്ക് കുതിരകയറാനുള്ള ഇടമാകരുത്, അവര്‍ണ്ണ ക്രിസ്ത്യാനികളുടെ രൂപതകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇനി ലത്തീന്‍ കത്തോലിക്കര്‍ വേണം പ്രശ്‌നമുണ്ടാക്കാന്‍.

ജലന്ദര്‍ രൂപത ലത്തീന്‍ കത്തോലിക്കരുടേതാണ്. നമ്മുടെ ഫ്രാങ്കോ ചേട്ടന്‍ സുറിയാനിയും. അദ്ദേഹം അവിടെ ഓടുപൊളിച്ച് അകത്തുകയറിയതാണ്. ഇന്ത്യയിലെ ഒരു സുറിയാനി രൂപതയിലും ഒരു ലത്തീന്‍ കത്തോലിക്കനെ ബിഷപ്പായി വാഴിക്കാറില്ല. പക്ഷേ, കേരളത്തിന് പുറത്ത് അതല്ല സ്ഥിതി. പല ലത്തീന്‍ രൂപതയിലും സുറിയാനി കത്തോലിക്കരാണ് ബിഷപ്പുമാര്‍.

മാര്‍പ്പാപ്പയുടെ നിയമന ഉത്തരവ് ലത്തീന്‍കാര്‍ അനുസരിക്കും. പക്ഷേ, സുറിയാനി കത്തോലിക്കരോട് അതു പറഞ്ഞാല്‍ കാര്യം നടക്കില്ല. പെസഹാ ദിനത്തില്‍ പുരോഹിതന്മാര്‍ സ്ത്രീകളുടേയും കാലു കഴുകണമെന്നു മാര്‍പ്പാപ്പ പറഞ്ഞാല്‍ പോലും സുറിയാനി കത്തോലിക്കര്‍ അനുസരിക്കില്ല.

Also Read:സഭക്ക് ചൂഷണം ചെയ്യാന്‍വേണ്ടി മാത്രം ഉണ്ടാക്കിയെടുത്ത അടിമത്വ ഏര്‍പ്പാടാണ് കന്യാസ്ത്രീ

കേരളത്തിലെ ലത്തീന്‍ സഭയ്ക്ക് ഇതുവരെ ഒരു കര്‍ദ്ദിനാള്‍ സ്ഥാനം നല്‍കിയിട്ടില്ല. അവര്‍ക്ക് വിശുദ്ധരും ഇല്ല. കേരളത്തിലെ മൂന്നു വിശുദ്ധരും സുറിയാനികള്‍ തന്നെ.

വിവേചനം അറിയാത്തവരല്ല ലത്തീന്‍കാര്‍. എന്നാലും മാര്‍പ്പാപ്പയുടെ കല്പനകള്‍ അവര്‍ അനുസരിക്കും.

നല്ല മനുഷ്യര്‍ ബിഷപ്പ് ആയാല്‍, അയാള്‍ ലത്തീന്‍ ആയാലും സുറിയാനി ആയാലും വിശ്വാസികള്‍ക്ക് പ്രശ്‌നമില്ല. പക്ഷേ, ഫ്രങ്കോയെ പോലുള്ള സുറിയാനിക്കാരന്റെ ലഗ്ഗേജ് സൂക്ഷിക്കാനുള്ള ഇടമായി ജലന്ദര്‍ രൂപത മാറരുത്. ഇക്കാര്യത്തില്‍ കുറച്ചുകൂടി ജാഗ്രത ലത്തീന്‍ കത്തോലിക്കര്‍ കാണിക്കണം. സവര്‍ണ്ണ ക്രിസ്ത്യാനിക്ക് കുതിരകയറാനുള്ള ഇടമാകരുത്, അവര്‍ണ്ണ ക്രിസ്ത്യാനികളുടെ രൂപതകള്‍.

We use cookies to give you the best possible experience. Learn more