കണ്ണൂര്‍: മണല്‍പ്പരപ്പിനപ്പുറം ആര്‍ത്തലക്കുന്ന നീല സാഗരം. അങ്ങിങ്ങായി മുളച്ചുപൊന്തിയ പാറക്കൂട്ടങ്ങള്‍. പാറക്കെട്ടുകളില്‍ ആഞ്ഞടിച്ച് ചിതറിത്തെറിക്കുന്ന തിരമാലകള്‍.
കണ്ണൂരിന്റെ സാഗര സൗന്ദര്യമാണ് മുഴുപ്പിലങ്ങാട്. കടലിനെ സ്നേഹിക്കുന്ന സഞ്ചാരികള്‍ ഒരിക്കലെങ്കിലും കാണാന്‍ ആഗ്രഹിക്കുന്ന കടൽത്തീരം.
ഏപ്രിൽ – മെയ് മാസത്തിൽ ഇവിടെ ബീച്ച് ഫെസ്റ്റിവൽ നടക്കാറുണ്ട്. കടലിലെ സാഹസിക യാത്ര, ഉല്ലാസ യാത്രകൾ, കുട്ടികളുടെ വിനോദ പരിപാടികൾ, കലാ-സാംസ്ക്കാരിക പരിപാടികൾ, പ്രദർശനങ്ങൾ എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമായി ഒരുക്കാറുണ്ട്.
ശൈത്യകാലങ്ങളിൽ ദേശങ്ങള്‍ താണ്ടി ദേശാടനക്കിളികളും മുഴപ്പിലങ്ങാടിനെ തേടിയെത്തും.
എങ്ങനെ എത്താം
അടുത്തുള്ള റെയില്‍വെ സ്റ്റേഷന്: തലശ്ശേരി, കണ്ണൂര്‍
അടുത്തുള്ള വിമാനത്താവളം: കരിപ്പൂര്‍ ഇന്റര്‍നാഷണല്‍
എയര്‍പോര്‍ട്ട്, കണ്ണൂരില്‍ നിന്ന് 93 കി.മീ ദൂരം