ലക്‌നൗ: 2013ലെ മുസാഫിര്‍ നഗര്‍ കലാപത്തില്‍ വ്യത്യസ്ത മതങ്ങള്‍ തമ്മില്‍ ശത്രുത വര്‍ധിപ്പിക്കാന്‍ ശ്രമിച്ചതില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ കുറ്റക്കാരനെന്ന് കോടതി. സ്‌പെഷ്യല്‍ എം.പി/ എം.എല്‍.എ കോടതിയാണ് വിക്രം സയ്‌നിയെയും 26 പേരെയും കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
എം.പി/ എം.എല്‍.എ കോടതിയിലെ പ്രത്യേക ജഡ്ജി മായ്‌നാക് ജയ്‌സ്വാള്‍ അടുത്ത വാദം കേള്‍ക്കല്‍ ജൂണ്‍ 21ലേക്ക് മാറ്റിയിട്ടുണ്ട്.
സയ്‌നി ഘടൗലി മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എം.എല്‍.എയായിരുന്നു. കലാപത്തിനും മറ്റ് രണ്ട് കുറ്റകൃത്യങ്ങള്‍ക്കും ശിക്ഷിച്ചത് കാരണം കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ, പ്രകാരമാണ് (മതത്തിന്റെ പേരില്‍ വര്‍ഗീയത സൃഷ്ടിക്കുക ) സയ്‌നിക്കും മറ്റ് 26 പേര്‍ക്കും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
2013 ആഗസ്റ്റ് 28ന് കവല്‍ ഗ്രാമത്തില്‍ രണ്ട് ജാട്ട് യുവാക്കളുടെ ശവസംസ്‌കാരം കഴിഞ്ഞ് മടങ്ങവേയുണ്ടായ കലാപത്തില്‍ സയ്‌നിക്കും കൂടെയുള്ളവര്‍ക്കും പങ്കുണ്ടെന്നാണ് കേസ്.
2013 ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ മുസാഫര്‍ നഗറിലും സമീപ പ്രദേങ്ങളിലും ഉണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ 60 ഓളം പേര്‍ കൊല്ലപ്പെടുകയും 40,000 പേര്‍ പാലായനം ചെയ്യുകയും ചെയ്തിരുന്നു.
CONTENT HIGHLIGHTS: Muzaffir Nagar riots: Attempt to create communalism among different religions; Former BJP MLA convicted