ബി.ജെ.പിയുടെ പരിക്രം യാത്രയിലൂടെ അവര്‍ ഇവിടെ വിഭാഗീയതയുടെ വിത്ത് പാകി. സമാജ്‌വാദി പാര്‍ട്ടിയും ഈ രീതിയില്‍ തന്നെ ചിന്തിച്ചു. ഹിന്ദു വിഭാഗീയത ബി.ജെ.പിക്ക് ഗുണമാവുന്നത് പോലെ തന്നെ മുസ്‌ലീം വിഭാഗീയത തങ്ങള്‍ക്കും ഗുണമാകുമെന്ന് അവരും കണക്കുകൂട്ടി. ഈ കണക്കുകൂട്ടല്‍ കലാപം പടരുന്നതിന് കാരണമായി. രാം പുനിയാനി എഴുതുന്നു
എസ്സേയ്‌സ്/രാം പുനിയാനി
മൊഴിമാറ്റം/ നസീബ ഹംസ
ഇന്ത്യയിലെ ഏറ്റവും വലിയ വിപത്താണ് വര്‍ഗീയ കലാപങ്ങള്‍. പ്രത്യേകിച്ച് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍. 1893 ല്‍ ആരംഭിച്ച ഇത്തരം വര്‍ഗീയ കലാപങ്ങള്‍ പിന്നീട് പല രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.
1937 ന് ശേഷമാണ് കലാപങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നത്. 1946 ല്‍ ഇത് മൂര്‍ദ്ദന്യാവസ്ഥയില്‍ എത്തി. വിഭജനത്തിനുമുണ്ടായ ഈ കലാപങ്ങള്‍ ലക്ഷക്കണക്കിന് പേരുടെ മരണത്തിനും പാലായനത്തിനും ഇടയാക്കുകയും ചെയ്തു.
പിന്നീട് ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം 1961 ല്‍ ജബല്‍പൂര്‍ കലാപവും അതിന് ശേഷം 1984 ലുണ്ടായ സിഖ് വിരുദ്ധ കലാപവും അരങ്ങേറി. ഇവയെ വെറും കലാപം മാത്രമായി കാണാന്‍ സാധിക്കില്ല. അത് വംശഹത്യ എന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്.
രാം പുനിയാനി: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രശസ്തന്‍. മുംബൈ ഐ.ഐ.ടിയിലെ ബയോകെമിക്കല്‍ എഞ്ചിനീയര്‍ ആയിരുന്ന രാം പുനിയാനി 2004ല്‍ വര്‍ഗ്ഗീയതയ്‌ക്കെതിരായ പ്രവര്‍ത്തനത്തില്‍ മുഴുവന്‍ സമയം മുഴുകുന്നതിനായി വോളന്ററി റിട്ടയര്‍മെന്റ് എടുത്തു. ഇന്ത്യന്‍ മതേതരത്വത്തിനായുള്ള പോരാട്ടത്തില്‍ നിറ സാനിദ്ധ്യമാണ് രാം പുനിയാനി. രാജ്യത്തുടനീളം സമാധാനത്തിന്റെയും മതനിരപേക്ഷതയുടെയും സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സെമിനാറുകളും ലക്ചര്‍ ക്ലാസുകളും സംഘടിപ്പിച്ചു വരുന്നു. നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. |
പിന്നീട് പല രൂപത്തില്‍ ഇത്തരം വംശഹത്യകള്‍ മീററ്റ്, മലിയാന, ഭഗല്‍പൂര്‍, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നാം കണ്ടു. രാജ്യ വിഭജനത്തിന് മുമ്പ് സാമുദായിക പാര്‍ട്ടികളായ മുസ്‌ലീം ലീഗ്, ഹിന്ദു മഹാസഭ എന്നിവരും പിന്നീട് വര്‍ഗീയ ദേശീയവാദികളായ ആര്‍.എസ്.എസ്സുമായിരുന്നു ഈ ദുരന്ത ഗെയിമുകളുടെ പിന്നില്‍ കളിച്ച പ്രധാന കളിക്കാര്‍.
ഇത്തരം കലാപങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ വലിയ ധ്രുവീകരണമാണ് ഉണ്ടാക്കിയത്. ഇതേ ധ്രുവീകരണങ്ങള്‍ തന്നെയാണ് ഈ കലാപങ്ങളുടേയൊക്കെ മുഖമുദ്ര തന്നെ. സമുദായങ്ങള്‍ക്കിടയില്‍ ഇതിന്റെ പ്രതിഫലനമായുള്ള വിള്ളലുകള്‍ വീണുകഴിഞ്ഞു. എന്നാല്‍ പൂര്‍ണമായും ഭിന്നിപ്പിക്കാന്‍ സാധിച്ചിട്ടുമില്ല.
അതിനായുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ന്യൂനപക്ഷം ഇപ്പോള്‍ സൂമഹത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ സമുദായികമായ ഇത്തരം വിള്ളലുകള്‍ സൃഷ്ടിക്കലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന ആയുധം തന്നെ. നഗരവത്കരണമാണ് നമ്മുടെ സമൂഹത്തിന്റെ പ്രധാന ദുരന്തമെന്നാണ് സാമൂഹിക നിരീക്ഷകര്‍ കുറ്റപ്പെടുത്തുന്നത്. ഇതുതന്നെയാണ് ഇത്തരം കലാപങ്ങളുടെ കാരണവും.
ഇപ്പോള്‍ നടക്കുന്ന മുസാഫര്‍നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ നഗരവത്കരണവും വര്‍ഗീയ കലാപങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാവുന്നതാണ്. നേരത്തേ പറഞ്ഞ നഗരവത്കരണത്തിന്റെ ഭാഗം തന്നെയാണ് ഇതും.
നഗരങ്ങളില്‍ വിഭാഗീയത വളര്‍ത്തിയതോടെ വര്‍ഗീയ ശക്തികളുടെ അടുത്ത ലക്ഷ്യം ഗ്രാമങ്ങളാണ്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാവും നമ്മുടെ രാജ്യത്ത് ഉണ്ടാക്കുക.
മുസ്‌ലീങ്ങളും ഏറ്റുമുട്ടാന്‍ തയ്യാറായി. അവരും കലാപത്തില്‍ പങ്കുവഹിച്ചിരുന്നു. ഇത്തരം കലാപങ്ങളില്‍ സാധാരണ പോലീസ് സ്വീകരിക്കുന്ന നിഷ്‌ക്രിയത്വം തന്നെ മുസാഫര്‍നഗറിലും ആവര്‍ത്തിക്കപ്പെട്ടതോടെ ആക്രമണം സ്വാഭാവികമായി ന്യൂനപക്ഷത്തിന് നേരെയായി. ന്യൂനപക്ഷത്തെ എന്നും പിന്തുടര്‍ന്ന് പോന്ന പാലായനവും അരക്ഷിത ബോധവും ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു.
മുസാഫര്‍നഗര്‍ കലാപത്തില്‍ ശ്രദ്ധിക്കേണ്ടതായ നിരവധി ഘടകങ്ങളുണ്ട്. രാജ്യത്തെ വര്‍ഗീയ കലാപങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത് ആര്‍.എസ്.എസ്സും ബി.ജെ.പിയുമാണ്. ഇത്തരം കലാപങ്ങളിലൂടെ ആര്‍.എസ്.എസ്സും ബി.ജെ.പിയും രാഷ്ട്രീയമായി ഏറെ ശക്തിപ്പെട്ടെന്നും കാണാന്‍ സാധിക്കും.
ഗുജറാത്ത് ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഗോധ്ര കലാപത്തിന് മുമ്പുള്ളതിനേക്കാള്‍ കലാപത്തിന് ശേഷം ബി.ജെ.പി ഗുജറാത്തില്‍ എത്രത്തോളം ശക്തമായി എന്ന് കാണാം.
മുസാഫര്‍നഗറിലെ രാഷ്ട്രീയ ചതുരംഗക്കളത്തിലെ ഈ കളികളില്‍ രണ്ട് പ്രധാന പാര്‍ട്ടികളായിരിക്കും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ പോകുന്നത്. അതില്‍ ഒരു പാര്‍ട്ടി വര്‍ഗീയ കലാപങ്ങളില്‍ സ്ഥിരം നേട്ടമുണ്ടാക്കുന്ന ബി.ജെ.പിയും മറ്റൊന്ന് സമാജ് വാദി പാര്‍ട്ടിയുമാണ്.
ബി.ജെ.പിയുടെ പരിക്രം യാത്രയിലൂടെ അവര്‍ ഇവിടെ വിഭാഗീയതയുടെ വിത്ത് പാകി. സമാജ്‌വാദി പാര്‍ട്ടിയും ഈ രീതിയില്‍ തന്നെ ചിന്തിച്ചു. ഹിന്ദു വിഭാഗീയത ബി.ജെ.പിക്ക് ഗുണമാവുന്നത് പോലെ തന്നെ മുസ്‌ലീം വിഭാഗീയത തങ്ങള്‍ക്കും ഗുണമാകുമെന്ന് അവരും കണക്കുകൂട്ടി. ഈ കണക്കുകൂട്ടല്‍ കലാപം പടരുന്നതിന് കാരണമായി. സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തി വെറും ഒന്നര വര്‍ഷത്തിനുള്ളിലാണ് യു.പിയില്‍ കലാപം നടന്നത് എന്നതും ശ്രദ്ധേയമാണ്.
ഒരു യുവതിയെ കളിയാക്കാന്‍ ശ്രമിച്ച മൂന്ന് യുവാക്കളുടെ കൊലപാതകമോ വഴിയിലുണ്ടായ ചെറിയ ശണ്ഠയോ ആണ് കലാപത്തിന് കാരണമായത്.(ഇതിനെ കുറിച്ച് രണ്ട് അഭിപ്രായവുമുണ്ട്.). ഇത്തരം കലാപങ്ങള്‍ ഉണ്ടാകുന്നതും തടയാനും പലപ്പോഴും ആവശ്യത്തിന് സമയം കിട്ടിയെന്ന് വരില്ല.
ജാതി സമൂഹത്തിന്റെ മുദ്രാവാക്യമായ “ബഹു ബേട്ടി ബച്ചാവോ” (മകളേയും മരുമകളേയും സംരക്ഷിക്കൂ) എന്ന് കേട്ടാല്‍ തന്നെ ജാട്ടുകള്‍ക്ക് ആയുധമെടുക്കാന്‍ പ്രേരണ നല്‍കും. ഇത്തരം പ്രചരണങ്ങള്‍ ഗ്രാമങ്ങളില്‍ കലാപങ്ങള്‍ പടര്‍ത്താന്‍ മതിയായതാണ്. ഇവിടെ ബി.ജെ.പി സാഹചര്യം കൃത്യമായി ഉപയോഗിക്കുകയും ചെയ്തു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി പാര്‍ട്ടികല്‍ ഒരു ചെറിയ സംഭവത്തെ തന്ത്രപൂര്‍വം ഉപയോഗിക്കുകയായിരുന്നു.
ഇവിടെ രണ്ട് കാര്യങ്ങളാണ് പ്രധാനമായും നടന്നത്. ഹിന്ദുക്കളുടെ സംരക്ഷകനായി മോഡിയെ വാഴ്ത്തപ്പെട്ടു. മറ്റൊന്ന് ജാട്ടുകള്‍ സ്വന്തം സ്വത്വ ബോധത്തില്‍ നിന്നും ഹിന്ദു സ്വത്വത്തിലേക്ക് മാറ്റപ്പെടുകയായിരുന്നു. വര്‍ഗീയ കലാപങ്ങളില്‍ മതത്തിനുള്ള സ്ഥാനം നിസ്സാരമല്ല.
മുസ്‌ലീങ്ങളും ഏറ്റുമുട്ടാന്‍ തയ്യാറായി. അവരും കലാപത്തില്‍ പങ്കുവഹിച്ചിരുന്നു. ഇത്തരം കലാപങ്ങളില്‍ സാധാരണ പോലീസ് സ്വീകരിക്കുന്ന നിഷ്‌ക്രിയത്വം തന്നെ മുസാഫര്‍നഗറിലും ആവര്‍ത്തിക്കപ്പെട്ടതോടെ ആക്രമണം സ്വാഭാവികമായി ന്യൂനപക്ഷത്തിന് നേരെയായി. ന്യൂനപക്ഷത്തെ എന്നും പിന്തുടര്‍ന്ന് പോന്ന പാലായനവും അരക്ഷിത ബോധവും ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു.
സമാജ്‌വാദിയുടെ പന്തയക്കളി വിജയിച്ചോ ഇല്ലയോ എന്ന് കാലം തെളിയിക്കട്ടെ. അഖിലേഷ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ചെറുതാണെങ്കിലും നിരവധി കലാപങ്ങള്‍ യു.പിയില്‍ അരങ്ങേറിയിട്ടുണ്ട്.
പോലീസും ഭരണകാര്യ വകുപ്പിനും കലാപം പടര്‍ന്നതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. ഇത്തരം കലാപങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് സര്‍ക്കാരാണ്. ഇനി കലാപങ്ങള്‍ ഉണ്ടായാല്‍ തന്നെ അത് ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കാനെങ്കിലും സര്‍ക്കാര്‍ ശ്രമിക്കണം.
മുന്‍ സര്‍ക്കാറിന്റെ(ബി.എസ്.പി) കാലത്ത് എന്തുകൊണ്ട് കലാപങ്ങളൊക്കെ നിയന്ത്രിക്കപ്പെട്ടു? അന്നും ഇതേ പോലീസ് ഉദ്യോഗസ്ഥരും ജനങ്ങളും തന്നെയായിരുന്നല്ലോ യു.പിയില്‍ ഉണ്ടായിരുന്നത്. നാട്ടില്‍ കലാപമുണ്ടാവണോ വേണ്ടയോ എന്നത് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ മാത്രമല്ല. വര്‍ഗീയ ശക്തികളായ ബി.ജെ.പി ആന്റ് കമ്പനി എല്ലായ്‌പ്പോഴും ഇത്തരം കലാപങ്ങള്‍ക്കുള്ള സാധ്യത അന്വേഷിക്കുന്നവരും അതിനെ പ്രോത്സാഹിപ്പിക്കുന്നവരുമാണ്.
യു.പിയിലാണെങ്കില്‍ ഇപ്പോള്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അമിത് ഷാ… ഗുജറാത്ത് കലാപത്തിന്റെ അനുഭവവുമായി എത്തിയ അമിത് ഷായുടെ അരങ്ങ് ഇപ്പോള്‍ യു.പിയാണ്. അദ്ദേഹത്തിന്റെ പങ്കും പരിശോധിക്കേണ്ടതാണ്.
ഇവിടെ കലാപത്തീയില്‍ കോരിയൊഴിക്കാന്‍ രണ്ട് തരത്തിലുള്ള എണ്ണയുമുണ്ടായിരുന്നു. ഒന്ന് നമ്മുടെ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന പ്രചരണവും മറ്റൊന്ന് ബി.ജെ.പി എം.എല്‍.എ അപ്‌ലോഡ് ചെയ്ത വ്യാജ വീഡിയോയും. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാക്കിസ്ഥാനില്‍ നടന്ന സംഭവത്തിന്റെ വീഡിയോ കലാപത്തിനിടയില്‍ നടന്നതാണെന്ന വ്യാജേനയായിരുന്നു പ്രചരിച്ചത്. ഈ വീഡിയോ കാട്ടുതീ പോലെ സോഷ്യല്‍ സൈറ്റുകളില്‍ പ്രചരിച്ചു.
നേരത്തേ ജാട്ടുകളും മുസ്‌ലീങ്ങളും തമ്മില്‍ സൗഹാര്‍ദ്ദപരമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ക്കിടയില്‍ സംഘര്‍ഷം തുടങ്ങിയിട്ട് അല്‍പ്പം വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. ഇതിനിടയില്‍ കലാപവും നടന്നതോടെ സംഘര്‍ഷം ഗ്രാമങ്ങളിലേക്കും പടര്‍ന്നു. കലാപങ്ങള്‍ സൃഷ്ടിക്കാന്‍ വര്‍ഗീയ ശക്തികള്‍ ഉയര്‍ത്തുന്ന പ്രധാന പ്രചരണമാണ് ന്യൂനപക്ഷ പ്രാധിനിത്യത്തിനിടയില്‍ ഭൂരിപക്ഷ സമുദായത്തിന്റെ സുരക്ഷ ഭീഷണിയിലാണെന്നത്.
ഇതിന്റെ ഏറ്റവും വലിയ ദുരന്തമെന്താണെന്ന് വെച്ചാല്‍ ഹിന്ദു സമുദായത്തിന്റെ രക്ഷകനായി നരേന്ദ്ര മോഡി വാഴ്ത്തപ്പെടുന്നു എന്നതാണ്. ഭൂരിപക്ഷ സമുദായത്തെ സംരക്ഷിക്കുന്ന കരുത്തുറ്റ നേതാവായി മോഡിയെ വാഴിച്ചു. വാസ്തവങ്ങളില്‍ നിന്നും ഏറെ അകലെയാണ് ഇതെങ്കിലും യാഥാര്‍ത്ഥ്യം ഇതാണ്.
പോലീസും ഭരണകാര്യ വകുപ്പിനും കലാപം പടര്‍ന്നതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. ഇത്തരം കലാപങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് സര്‍ക്കാരാണ്. ഇനി കലാപങ്ങള്‍ ഉണ്ടായാല്‍ തന്നെ അത് ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കാനെങ്കിലും സര്‍ക്കാര്‍ ശ്രമിക്കണം.
എന്നാല്‍ ഇവിടെ കലാപം അടിച്ചമര്‍ത്തുന്നതില്‍ ഭരണകൂടവും പോലീസും അപകടരമായ വിമുഖതയാണ് കാണിച്ചത്. വോട്ടുബാങ്കിനായി സര്‍ക്കാര്‍ കലാപത്തെ ഉപയോഗിക്കുമ്പോള്‍ കലാപത്തിന്റെ അനന്തരഫലങ്ങളെ കുറിച്ച് ആലോചിക്കുന്നു പോലുമില്ല.
വര്‍ഗീയ കലാപങ്ങള്‍ തടയുന്നതിനായുള്ള ബില്‍ കൊണ്ടുവരുമെന്ന് യു.പി.എ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി ദേശീയ ഉപദേശക സമിതി ധാരാളം ഹോം വര്‍ക്കും നടത്തിയിരുന്നു. ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നത് ഉറപ്പാണ്. അധികാരത്തിലുള്ളവരെ സംരക്ഷിക്കുന്ന തരത്തിലായിരിക്കും ഈ നിയമങ്ങളൊക്കെയും ഉണ്ടാവുക. രാജ്യത്ത് സമാധാനവും ഐക്യവും ഉണ്ടാവാന്‍ സാമുദായിക പാര്‍ട്ടികള്‍ സ്വന്തം ആശയങ്ങളോട് സാമൂഹികപരമായും രാഷ്ട്രീയപരമായും ഏറ്റുമുട്ടുകയും വേണ്ടത് അനിവാര്യമാണ്.