[share]
[] ഉത്തര്‍പ്രദേശ്: മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് അരങ്ങേറിയ ബലാല്‍സംഗ കേസുകളിലെ പ്രതികളുടെ സ്വത്തുവകകള്‍ കോടതി കണ്ടുകെട്ടി. ബലാല്‍സംഗ കേസുകളെതുടര്‍ന്ന് ഒളിവില്‍ പോയ 11 പേരുടെ സ്വത്തുകളാണ് കോടതി പിടിച്ചെടുത്തിട്ടുള്ളത്.
കലാപവുമായി ബന്ധപ്പെട്ട് അരങ്ങേറിയ അഞ്ച് ബലാല്‍സംഗ കേസുകളില്‍ 22 പേര്‍ക്ക് പങ്കുള്ളതായാണ് പ്രത്യേക അന്യേഷണ സംഘം കണ്ടെത്തിയിരുന്നത്. കേസുകളെതുടര്‍ന്ന് ഇവരില്‍ 20 പേര്‍ ഒളിവില്‍ പോകുകയായിരുന്നു. ബാക്കി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒളിവില്‍ പോയ 20 പേരുടെയും സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ പ്രാദേശിക കോടതി ഉത്തരവിടുകയായിരുന്നു. ഇതില്‍ 11 പേരുടെ സ്വത്തുകളാണ് കണ്ടുകെട്ടിയിട്ടുള്ളത്. ബാക്കിയുള്ള ഒമ്പത് പേരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്ന നടപടികള്‍ ഉടനെ തുടരും.
അതേസമയം ഒളിവില്‍ കുറ്റാരോപിതരുടെ ഭൂമി പിടിച്ചെടുക്കാനെത്തിയ പോലീസിനെതിരെ സമീപപ്രദേശികള്‍ കല്ലേറ് നടത്തി. ക്രത്യനിര്‍വ്വഹണത്തിന് തടസ്സം നിന്നതിന് നാല് സ്ത്രീകളുള്‍പ്പെടെ 17 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.