ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒരു റണ്‍സിന് രാജസ്ഥാന്‍ റോയല്‍സിനെപരാജയപ്പെടുത്തിയിരുന്നു.
ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് ആണ് നേടിയത്. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.
ഈ വിജയത്തിന് പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. ഹൈദരാബാദിന് 1966 ലോകകപ്പ് ടീമിലെ ശ്രീലങ്കന്‍ ടീമുമായി താരതമ്യപ്പെടുത്തി കൊണ്ടായിരുന്നു മുരളീധരന്‍ സംസാരിച്ചത്. ഐ.പി.എല്‍ സോഷ്യല്‍ മീഡിയ ടീമിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ലങ്കന്‍ ഇതിഹാസം.
‘ശ്രീലങ്കയ്ക്കായി ഓപ്പണര്‍മാരായ സനത് ജയസൂര്യ, റോമേഷ് കലുവിതാരണ എന്നിവരുടെ ആക്രമണാത്മക ബാറ്റിങ് ശൈലിയിലൂടെയാണ് ശ്രീലങ്ക 1996 ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയത്. അവരുടെ ഈ ധീരമായ സമീപനമാണ് മറ്റുള്ള ടീമുകള്‍ സ്വീകരിച്ചത്. ഈ കളി ശൈലി മറ്റുള്ള രാജ്യങ്ങളെ സ്വീകരിക്കാന്‍ പ്രചോദനമാവുകയും ചെയ്തു,’ മുത്തയ്യ മുരളീധരന്‍ പറഞ്ഞു.
ഈ സീസണിലെ ഒരു ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ട്രാവിസ് ഹെഡ്, ഹെന്റിച്ച് ക്ലാസന്‍, അഭിഷേക് ശര്‍മ തുടങ്ങിയ ഒരു പിടി മികച്ച താരങ്ങളാണ് ഓറഞ്ച് ആര്‍മിയുടെ കരുത്ത്.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ ഹൈദരാബാദിന്റെ പേരിലാണ് ഉള്ളത്. ഈ സീസണ്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയുള്ള മത്സരത്തില്‍ 287 റണ്‍സാണ് ഹൈദരാബാദ് അടിച്ചെടുത്തത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ടീമിന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറും ഓറഞ്ച് ആര്‍മിയുടെ പേരില്‍ തന്നെയാണ്. മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ 277 റണ്‍സായിരുന്നു ഹൈദരാബാദ് നേടിയത്.
ഈ സീസണില്‍ 10 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ആറ് വിജയവും നാല് തോല്‍വിയും അടക്കം 12 പോയിന്റോടെ നാലാം സ്ഥാനത്താണ് ഹൈദരാബാദ്. നെയ്യാറിന്റെ മുംബൈ ഇന്ത്യന്‍സ് എതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.