| Monday, 27th November 2023, 4:59 pm

'പതുക്കെ മതി, എനിക്ക് പോയിട്ട് ധൃതി ഒന്നുമില്ല'; എന്ന് മമ്മൂക്ക: മുത്തുമണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് മുത്തുമണി. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോറിൽ ജ്യോതികയുടെ അഭിഭാഷകയായിട്ടാണ് മുത്തുമണി എത്തുന്നത്. മമ്മൂട്ടിയുമായുള്ള അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുത്തുമണി. ആദ്യ സിനിമ ചെയ്തപ്പോൾ താൻ ടെൻഷൻ ആവാതിരിക്കാൻ മമ്മൂട്ടി ശ്രമിച്ചിരുന്നെന്നും മുത്തുമണി പറഞ്ഞു.

കാതൽ സിനിമയിലെ മമ്മൂട്ടിയുടെ അവസാന ദിവസം കുറച്ചധികം ഷോട്ടുകൾ എടുത്തിരുന്നെന്നും മുത്തുമണി പറയുന്നുണ്ട്. എന്നാൽ തങ്ങൾ ടെൻഷൻ ആവുകയോ തെറ്റിക്കുകയോ ചെയ്‌താൽ പതുക്കെ ചെയ്യാമെന്ന് പറഞ്ഞ് തങ്ങളെയൊക്കെ കംഫർട്ടബിൾ ആകുമെന്നും മുത്തുമണി കൂട്ടിച്ചേർത്തു.

‘മമ്മൂക്കയുമൊത്തുള്ള ആദ്യ സിനിമ ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് നല്ല പേടിയായിരുന്നു. ഞാൻ ടെൻഷൻ ആവുന്നത് മമ്മൂക്ക കാണുമ്പോൾ നമ്മളെ കംഫർട്ടബിൾ ആക്കുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. നമ്മൾ എത്ര നല്ല കംഫർട്ട് ആകുന്നു അപ്പോഴാണ് നമ്മുടെ നല്ല പെർഫോമൻസ് പുറത്തേക്ക് വരിക. അത്തരത്തിൽ നമ്മളെ കംഫർട്ട് സോണിൽ എത്തിക്കാനുള്ളൊരു സാഹചര്യം അദ്ദേഹം സൃഷ്ടിച്ചു തരും. ഈ പടത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു.

അവസാന ദിവസത്തെ ഷൂട്ടിലെ കുറച്ച് അധികം പോഷൻസ് എടുക്കാൻ നിൽക്കുന്നുണ്ട്. നമ്മൾക്ക് കയ്യിൽ നിന്നും എന്തെങ്കിലും തെറ്റോ ടെൻഷനോ സംഭവിച്ചാൽ ‘പതുക്കെ മതി, എനിക്ക് പോയിട്ട് ധൃതി ഒന്നുമില്ല , പതുക്കെ ചെയ്യാം’ എന്നൊക്കെ പറഞ്ഞിട്ട് എപ്പോഴും നമ്മളെ കംഫർട്ടബിൾ ആക്കി നിർത്തും,’മുത്തുമണി പറഞ്ഞു.

സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ വളരെ ഗൗരവത്തോടെ ചർച്ച ചെയ്ത സിനിമയാണ് ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ. നവംബർ 23ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയും ജ്യോതികയുമാണ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.

മുത്തുമണി, ചിന്നു ചാന്തിനി, സുധി കോഴിക്കോട്, അനഘ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ തിരക്കഥ എഴുതിയ സിനിമയില്‍ ഛായാഗ്രഹണം നിര്‍വഹിച്ചത് സാലു കെ തോമസാണ്. മികച്ച പ്രതികാരങ്ങളുമായി ചിത്രം ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്.

Content Highlight: Muthumani shared experience with mammootty

We use cookies to give you the best possible experience. Learn more