| Saturday, 9th December 2023, 12:21 pm

ഞാൻ നോ പറഞ്ഞ കാലഘട്ടം അതായിരുന്നു; ആ സിനിമക്ക് ശേഷമാണ് ഏറ്റവും കൂടുതൽ വർക്കുകളും കോളുകളും വന്നത്: മുത്തുമണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്ത ക്യാരക്ടർ റോളുകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മുത്തുമണി. രസതന്ത്രം, ഇന്നത്തെ ചിന്താ വിഷയം , അന്നയും റസൂലും, ഹൗ ഓൾഡ് ആർ യു, കടൽകടന്ന് ഒരു മാത്തുക്കുട്ടി, ജോമോന്റെ സുവിശേഷങ്ങൾ, രാമന്റെ ഏദൻതോട്ടം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ മുത്തുമണി ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോറിൽ അഭിഭാഷകയായും മുത്തു അഭിനയിച്ചിട്ടുണ്ട്.

രസതന്ത്രമാണ് താൻ ആദ്യം ചെയ്ത സിനിമയെന്നുമെന്നും എന്നാൽ ഇന്നത്തെ ചിന്താ വിഷയം കഴിഞ്ഞപ്പോഴാണ് ഒരുപാട് വർക്കുകൾ വന്നതെന്നും മുത്തുമണി പറഞ്ഞു. എന്നാൽ പഠനം കഴിഞ്ഞപ്പോൾ തന്നെ ജോലിയിൽ കയറിയെന്നും പിന്നീടുള്ള നാല് വര്ഷം സിനിമയിൽ താൻ നോ പറഞ്ഞ കാലഘട്ടമായിരുന്നെന്നും മുത്തുമണി കൂട്ടിച്ചേർത്തു. വണ്ടർവാൾ മീഡിയ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘2006ൽ ചെയ്ത സിനിമ രസതന്ത്രമായിരുന്നു. കോളേജ് ഫൈനലിൽ പഠിക്കുന്ന സമയത്താണ് ഇന്നത്തെ ചിന്താ വിഷയം ചെയ്യുന്നത്. പാസ് ആയ ഉടനെ തന്നെ ജോലിയിൽ കയറുന്നു. അതിനുശേഷം ഒരു ഏകദേശം നാല് വർഷം പിന്നെ ഒരു വർക്കും ചെയ്തിട്ടില്ല. അത് എനിക്ക് ഏറ്റവും നല്ല വർക്കുകൾ വന്ന കാലഘട്ടം കൂടിയാണ്. ഇന്നത്തെ ചിന്ത വിഷയം കഴിഞ്ഞതിനുശേഷം ആണ് എനിക്ക് ഏറ്റവും കൂടുതൽ വർക്കുകളും കോളുകളും വന്നത്. ഞാൻ നോ പറഞ്ഞ കാലഘട്ടം അതായിരുന്നു.

പിന്നെ ജോലി റിസൈൻ ചെയ്തു കഴിഞ്ഞിട്ട് ഒരു വർക്ക് ചെയ്തു. പിന്നെയും ഞാൻ ജോലിയിൽ ജോയിൻ ചെയ്തു. ഏകദേശം ഒരു നാലു വർഷത്തെ ഗ്യാപ്പ് സംഭവിച്ചിട്ടുണ്ട്. റിസൈൻ ചെയ്തു കഴിഞ്ഞിട്ട് നോട്ടീസ് പിരീഡിൽ ചെയ്യുന്ന പടം ആണ് അന്നയും റസൂലും. പിന്നെ ഹൗ ഓൾഡ് ആർ യു, കടൽകടന്ന് ഒരു മാത്തുക്കുട്ടി എല്ലാം ചെയ്തു. 2015ലാണ് ഞാൻ ഏറ്റവും കൂടുതൽ പടങ്ങളൊക്കെ ചെയ്തിട്ടുള്ളത്. ആ കാലഘട്ടം ഞാൻ മുഴുവൻ ആയിട്ടും സിനിമയിൽ തന്നെയായിരുന്നു.

2016 ലാണ് ഞാൻ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ഐ. പി.ആർ സ്റ്റഡീസിന് ജോയിൻ ചെയ്യുന്നത്. 2016ൽ രണ്ടോ മൂന്നോ പടമേ ചെയ്തിട്ടുള്ളൂ. ജോമോന്റെ സുവിശേഷങ്ങൾ ഫസ്റ്റ് സെമസ്റ്ററിൽ ചെയ്തു. ഞാൻ പടങ്ങൾ പലതും ചിന്തിക്കുന്നത് എന്റെ അക്കാദമിക് കലണ്ടറിന്റെ പാരലൽ ആയിട്ടാണ്. സെക്കൻഡ് സെമസ്റ്റർ സമയത്ത് വില്ലനും രാമന്റെ ഏദൻതോട്ടവും എല്ലാം ചെയ്തു. അടുത്തവർഷം തന്നെ അവിടെ പി.എച്ച്.ഡിക്ക് അഡ്മിഷൻ കിട്ടി. അങ്ങനെ അവിടെ റെഗുലർ മോഡ് പി.എച്ച്.ഡി ചെയ്യുന്നു. പിന്നെ അവിടുന്ന് ഉള്ള ബ്രേക്കും കാര്യങ്ങളൊക്കെ കിട്ടിയ സമയത്താണ് പടങ്ങൾ ചെയ്തിട്ടുള്ളത്,’ മുത്തുമണി പറഞ്ഞു.

Content Highlight: Muthumani about her film journey

We use cookies to give you the best possible experience. Learn more