സി.ഐ.ടി.യു പ്രവര്‍ത്തകരായ എട്ട് ജീവനക്കാരെ മുത്തൂറ്റ് സസ്‌പെന്‍ഡ് ചെയ്തു
Kerala News
സി.ഐ.ടി.യു പ്രവര്‍ത്തകരായ എട്ട് ജീവനക്കാരെ മുത്തൂറ്റ് സസ്‌പെന്‍ഡ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th September 2019, 8:20 pm

കൊച്ചി: തൊഴില്‍ തര്‍ക്കത്തില്‍ സമരം നടത്തിയതിന് സി.ഐ.ടി.യു അംഗങ്ങളായ എട്ട് ജീവനക്കാരെ മുത്തൂറ്റ് ഫിനാന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ശാഖകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ജോലിക്കെത്തിയവരെ തടഞ്ഞെന്നും ആരോപിച്ചാണ് സ്ഥാപനത്തിന്റെ നടപടി.

അജി പി.ജി, പ്രതീഷ് കുമാര്‍, ജയന്‍ ജോര്‍ജ്, ജിനു മാത്യു, അനില്‍ കുമാര്‍ പി.പി, ലീന ചെറിയാന്‍, നോബിള്‍ പി.ആര്‍, നൈസണ്‍ ജോസഫ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

മുത്തൂറ്റിന്റെ ഹെഡ് ഓഫീസടക്കം 10 ഓഫീസുകള്‍ക്ക് സംരക്ഷണമേര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ജീവനക്കാരെ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ജോലിക്കെത്തുന്നവരെ തടയാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്നും കോടതി സര്‍ക്കാരിനും പൊലീസിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ ഉത്തരവനുസരിച്ചാണ് സസ്‌പെന്‍ഷനെന്ന് മുത്തൂറ്റ് മാനേജ്‌മെന്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

മുത്തൂറ്റ് ഫിനാന്‍സിന്റെ കേരളത്തിലെ 300 ഓളം ശാഖകളിലാണ് സമരം നടക്കുന്നത്. കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ