മുത്തൂറ്റ് കീഴടങ്ങി; സമരം അവസാനിപ്പിച്ചു; കൂലി വര്‍ധിപ്പിക്കും; പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കും
Kerala
മുത്തൂറ്റ് കീഴടങ്ങി; സമരം അവസാനിപ്പിച്ചു; കൂലി വര്‍ധിപ്പിക്കും; പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th October 2019, 8:53 pm

ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ നടത്തി വരുന്ന സമരം അവസാനിപ്പിച്ചു. ഹെക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലണ് തീരുമാനം.

പിരിച്ചുവിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കും. 41 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും. താല്‍ക്കാലികമായി 500 രൂപ ശമ്പളെ വര്‍ദ്ധിപ്പിക്കാനും തീരുമാനമായി.

സമരത്തിന്റെ അമ്പതാം ദിവസമാണ് സമരം അവസാനിപ്പിച്ചത്.  11 റീജിയണല്‍ ഓഫീസുകളിലെയും 611 ശാഖകളിലെയും 1800 ലേറെ ജീവനക്കാരാണ് പണിമുടക്കി സമരം ചെയ്തിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത്രയും ജീവനക്കാര്‍ 50 ദിവസം സമരം ചെയ്തിട്ടും മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും യാതൊരു അനുകൂല നിലപാടും ഉണ്ടായിട്ടില്ല എന്ന് സമരക്കാര്‍ ഉയര്‍ത്തുന്ന പരാതി ഉയര്‍ന്നിരുന്നു.

മാനേജ്മെന്റും ജീവനക്കാരുമായുള്ള പ്രശ്ന പരിഹാരത്തിന് മൂന്നു തവണ മധ്യസ്ഥചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും സമവായത്തിലെത്തിയിരുന്നില്ല.

ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ നേതൃത്വത്തില്‍ നടന്ന ആദ്യ വട്ടചര്‍ച്ച ഒത്തു തീര്‍പ്പാകാതെ പിരിയുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ