Kerala News
മുതലപ്പൊഴിയില്‍ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി; ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 11, 11:47 am
Tuesday, 11th July 2023, 5:17 pm

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മൂന്ന് പേരെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മറ്റൊരാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പുലിമുട്ടുകള്‍ക്ക് ഇടയില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. റോബിന്‍ എഡ്വിനെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്.

ഇന്ന് രാവിലെയാണ് പുതുക്കുറിച്ചി സ്വദേശി സുരേഷ് ഫെര്‍ണാണ്ടസിന്റെ മൃതദേഹം കണ്ടെത്തിയത്. പുലിമുട്ടിന് ഇടയില്‍ നിന്ന് തന്നെയായിരുന്നു ഇയാളുടെയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍േ പൊലീസും കോസ്റ്റല്‍ നേവിയുടെ സ്‌കൂബ സംഘവും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. മുതലപ്പൊഴിയില്‍ ഇന്നലെയായിരുന്നു വള്ളം മറിഞ്ഞ് നാല് തൊഴിലാളികളെ കാണാതായത്. അപകടത്തിന് ശേഷം ഇന്നലെ തന്നെ കുഞ്ഞുമോന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

Content Highlight: Muthalappozhi accident: one more dead body found