| Friday, 21st June 2024, 3:34 pm

ടി-20 ലോകകപ്പിൽ ബുംറയെ പോലും രണ്ടാമനാക്കിയാണ് അവന്റെ കുതിപ്പ്; എതിരാളികൾ നേരിടാൻ ഭയക്കുന്ന അടാർ ഐറ്റം!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ ബംഗ്ലാദേശ് ഓസ്ട്രേലിയ ക്ക് തകർപ്പൻ ജയം. സര്‍ വിവിയന്‍ റിച്ചാര്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ 11.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് നേടുകയായിരുന്നു. മഴമൂലം വിജയലക്ഷ്യം 73 റണ്‍സ് ആക്കി മാറ്റിയ കളിയില്‍ 28 റണ്‍സിനായിരുന്നു കങ്കാരു പടയുടെ വിജയം.

ഓസ്ട്രേലിയന്‍ ബൗളിങ്ങില്‍ പാറ്റ് കമ്മിന്‍സ് തകര്‍പ്പന്‍ ഹാട്രിക് നേടി മിന്നും പ്രകടനമാണ് നടത്തിയത്. കമ്മിന്‍സിന് പുറമെ ആദം സാംപ രണ്ട് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോണിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി നിര്‍ണായകമായപ്പോള്‍ ബംഗ്ലാദേശ് ഇന്നിങ്സ് കുറഞ്ഞ സ്‌കോറില്‍ അവസാനിക്കുകയായിരുന്നു.

35 പന്തില്‍ പുറത്താവാതെ 55 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറുടെ ബാറ്റിങ് കരുത്തിലാണ് ഓസ്‌ട്രേലിയ ജയിച്ചു കയറിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് താരം നേടിയത്. ട്രാവിസ് ഹെഡ് 21 പന്തില്‍ 31 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ബംഗ്ലാദേശ് ബൗളിങ്ങില്‍ രണ്ട് ഓവര്‍ 23 റണ്‍സ് ആണ് വിട്ടു നല്‍കിയത്. മത്സരത്തിലെ ഈ ബൗളിങ്ങിന് പിന്നാലെ ഈ ലോകകപ്പില്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് മുസ്തഫിസുര്‍ റഹ്‌മാന്‍ സ്വന്തമാക്കിയത്. ഈ ടി-20 ലോകകപ്പില്‍ ഏറ്റവും മികച്ച എക്കണോമിയില്‍ പന്തെറിഞ്ഞ താരമെന്ന നേട്ടത്തിലേക്കാണ് ബംഗ്ലാദേശ് സ്റ്റാര്‍ പേസര്‍ നടന്നുകയറിയത്. 3.37 എക്കണോമിയിലാണ് താരം ഈ ലോകകപ്പില്‍ പന്തെറിഞ്ഞത്. 3.48 എക്കണോമിയുള്ള ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ മറികടന്നു കൊണ്ടായിരുന്നു മുസ്തഫിസുറിന്റെ മുന്നേറ്റം.

ബംഗ്ലാദേശ് ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ നജുമുല്‍ ഹുസൈന്‍ ഷാന്റോ 36 പന്തില്‍ 41 റണ്‍സ് നേടി ടീമിന്റെ ടോപ് സ്‌കോററായി. അഞ്ച് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. 28 പന്തില്‍ 40 റണ്‍സ് നേടിയ തൗഹിദ് ഹൃദോയിയും നിര്‍ണായകമായ പ്രകടനമാണ് നടത്തിയത്.

രണ്ട് വീതം ഫോറും സിക്സുമാണ് താരം അടിച്ചെടുത്തത്. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ പോയതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. നാളെ സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കെതിരെയാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Mustafizur Rahman great Performance in T20 World Cup 2024

We use cookies to give you the best possible experience. Learn more