ഐ.പി.എല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനിരിക്കുകയാണ്.
കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദുമായി നടന്ന മത്സരത്തില്‍ ചെന്നൈ പരാജയപ്പെട്ടിരുന്നു. ചെന്നൈയുടെ സ്റ്റാര്‍പേസ് ബൗളര്‍ മുസ്തഫിസൂര്‍ റഹ്‌മാന്‍ മത്സരത്തില്‍ നിന്നും മാറി നിന്നത് ടീമില്‍ വലിയ വിടവ് തന്നെയായിരുന്നു.
2024 ടി-20 ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് താരത്തിന്റെ വിസ കാര്യങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി പറഞ്ഞിരുന്നു. ഇതോടെ ഏപ്രില്‍ അഞ്ചിന് താരം ബംഗ്ലാദേശിലേക്ക് തിരിച്ചുപോകുകയായിരുന്നു. ജൂണ്‍ മാസം അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
എന്നാല്‍ ഇന്ന് കൊല്‍ക്കത്തയോടുള്ള മത്സരത്തില്‍ ആരാധകര്‍ക്ക് ആശ്വസിക്കാനുള്ള വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്ന് മുസ്തഫിസൂര്‍ റഹ്‌മാന്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
🚨 REPORTS 🚨
Good news for Chennai Super Kings ahead of their clash with KKR in Chepauk 💛
Mustafizur Rahman will be available for tomorrow’s game against KKR after missing the last game for CSK.#CSKvsKKR #IPL2024 pic.twitter.com/6iosHVpR57
— Sportskeeda (@Sportskeeda) April 7, 2024
നിലവില്‍ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന രണ്ടാമത് താരമാണ് റഹ്‌മാന്‍. ഏഴ് വിക്കറ്റുകളാണ് താരം ഇത് വരെ നേടിയത്.
മാത്രമല്ല ചെന്നൈക്ക് വേണ്ടി ഒരു മത്സരത്തില്‍ നിന്ന് 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ റഹ്‌മാന്‍ സ്വന്തമാക്കിയിട്ടുണ്ട്. നാല് മത്സരത്തില്‍ നിന്ന് 8 വിക്കറ്റ് നേടിയ യുസ്വേന്ദ്ര ചാഹല്‍ വേട്ടയില്‍ രണ്ടാം സ്ഥാനത്തുണ്ട്.
ചെന്നൈയുടെ പേസ് അറ്റാക്കില്‍ പ്രധാനിയായ മുസ്തഫിസൂറിന്റെ തിരിച്ച് വരവ് ചെന്നൈക്ക് വലിയ ആശ്വാസമാണ്. എം.എ ചിദമ്പരം സ്റ്റേഡിയത്തിലാണ് കൊല്‍ക്കത്തക്കെതിെരയുള്ള മത്സരം.
Content Highlight: Mustafizur Rahman Come Back To CSK