ന്യൂദല്‍ഹി: എന്‍.ആര്‍.സി അടിയന്തരമായി പിന്‍വലിക്കുകയാണു രാജ്യത്തിന്റെ മുറിവുണക്കാനും വിശ്വാസം പുനഃസ്ഥാപിക്കാനും അത്യാവശ്യമായി ചെയ്യേണ്ട ആദ്യ കാര്യമെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. പൗരത്വ ഭേദഗതി നിയമം അധാര്‍മികമാണെന്നും ഭരണഘടനയുടെ വികാരത്തിനെതിരാണെന്നും അദ്ദേഹം ആരോപിച്ചു.
‘രാജ്യത്തിന്റെ മുറിവുണക്കാനും വിശ്വാസം തിരിച്ചുപിടിക്കാനും എന്‍.ആര്‍.സി അടിയന്തരമായി പിന്‍വലിക്കുകയാണ് അത്യാവശ്യമായി ചെയ്യേണ്ട കാര്യം. പൗരത്വ ഭേദഗതി നിയമം അധാര്‍മികവും ഭരണഘടനയുടെ വികാരത്തിനും എതിരാണ്. ബുദ്ധിയുള്ള ഒരു സര്‍ക്കാരാണെങ്കില്‍ അതും പിന്‍വലിക്കണം.’- ഗുഹ ട്വീറ്റ് ചെയ്തു.
പൗരത്വഭേദഗതി നിയമത്തിനെതിരെ ബെംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ബ്രിട്ടീഷ് വൈസ്രോയിയും ഇതുതന്നെ ചെയ്തു. ഇന്ദിരാഗാന്ധിയും ഇതുതന്നെ ചെയ്തു. ബെംഗളൂരുവില്‍ നിന്ന് 15 പേരെ കൊണ്ടുപോയാല്‍ അവര്‍ ഭയപ്പെടുമെന്ന് പോലീസ് കരുതി.” അദ്ദേഹം അറസ്റ്റില്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.