| Sunday, 22nd March 2020, 9:55 am

കൊവിഡ്-19 ഐസൊലേഷനിനിരിക്കെ ഡയറ്റിംഗും താരപ്പൊലിമയും, കണിക രോഗിയാണ് താരമല്ല എന്ന് മനസ്സിലാക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: കൊവിഡ്-19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കണിക കപൂര്‍ ആശുപത്രിയില്‍ താരമാണെന്ന ധാരണ മാറ്റി വെച്ച് ഒരു രോഗിയെ പോലെ പെരുമാറണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍. കണിക ചികിത്സയിലുള്ള ലക്‌നൗവിലെ സജ്ജയ് ഗാന്ധി പി.ജി.ഐ.എം.എസ് ആശുപത്രി ഡയരകടര്‍ ഡോ. ആര്‍.കെ ധിമാന്‍ ആണ് എന്‍.ഡി.ടിവിയോട് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

‘ ആശുപത്രിലെ ഏറ്റവും മികച്ച സേവനങ്ങളാണ് കണികക്ക് നല്‍കുന്നത്. ഒരു താരമെന്ന തരത്തിലുള്ള ദുശാഢ്യങ്ങള്‍ മാറ്റി വെച്ച് ഒരു രോഗിയെന്ന തരത്തില്‍ അവര്‍ സഹകരിക്കണം. ആശുപത്രിയിലെ അടുക്കളയില്‍ നിന്നും കൊഴുപ്പിലാത്ത ഭക്ഷണമാണ് അവര്‍ക്കു നല്‍കുന്നത്. ബാത്ത് റൂമോടുകൂടിയ മുറിയും ടെലിവിഷന്‍ സൗകര്യവുമാണ് നിലവില്‍ ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. കൊവിഡ്-19 യൂണിറ്റിന്റേതല്ലാതെ പ്രത്യേക എയര്‍ കണ്ടീഷന്‍ സൗകര്യവും നല്‍കിയിട്ടുണ്ട്. ഏറ്റവും നല്ല പരിചരണം നല്‍കുന്നുണ്ട്, പക്ഷെ അവര്‍ ആദ്യം ഒരു താരത്തെ പോലെയല്ലാതെ ഒരു രോഗിയെപോലെ പെരുമാറണം,’ ഡോ.ആര്‍.കെ ധിമാന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ്-19 നിരീക്ഷണത്തിലുള്ള സമയത്ത് ആഗോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം മറികടന്ന് പൊതു പരിപാടികളില്‍ പങ്കെടുത്തതിന്റെ പേരില്‍ കണികയക്കെതിരെ ലക്‌നൗ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐ.പി.സി സെക്ഷന്‍ 188,269, 270 എന്നീ വകുപ്പുകളാണ് കണികക്കെതെിരെ ചുമത്തിയിരിക്കുന്നത്. ലക്‌നൗ ചീഫ് മെഡിക്കല്‍ ഓഫീസറിന്റെ പരാതിയിലാണ് കേസെടുത്തത്.

വെള്ളിയാഴ്ചയാണ് കണിക കപൂറിന് കൊവിഡ് സ്ഥിരീകരിച്ചത്. കുറച്ചു നാളുകളായി ലണ്ടനില്‍ താമസിച്ചിരുന്ന കണിക മാര്‍ച്ച് 15 നാണ് നാട്ടിലെത്തിയത്. എന്നാല്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്റെ വിദേശ യാത്രയുടെ വിവരങ്ങള്‍ അധികൃതരെ അറിയിക്കുകയോ സ്വയം ഐസൊലേഷനില്‍ കഴിയുകയോ ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രവുമല്ല നാട്ടില്‍ തിരിച്ചെത്തിയ ശേഷം മൂന്ന് 5 സ്റ്റാര്‍ പാര്‍ട്ടികളാണ് ഇവര്‍ നടത്തിയത്. ഈ പാര്‍ട്ടികളില്‍ രാജ്യത്തെ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

400 ഓളം പേരാണ് ഇവരുടെ പാര്‍ട്ടികളില്‍ പങ്കെടുത്തത്. കണികക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചപര്യത്തില്‍ ഇവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. എന്നാല്‍ കണിക എയര്‍പോര്‍ട്ടില്‍ വൈറസ് ടെസ്റ്റിന് വിധേയമായിരുന്നെന്നും റിസല്‍ട്ട് നെഗറ്റീവ് ആയിരുന്നെന്നുമാണ് ഇവരുടെ അച്ഛന്‍ പറയുന്നത്.

 

We use cookies to give you the best possible experience. Learn more