| Tuesday, 24th July 2012, 9:49 am

കോഹ്‌ലിയെ പേടിക്കണം : ജയവര്‍ദ്ധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹാംബന്‍ടോട്ട: ഇന്ത്യന്‍ ക്രിക്കറ്റന്‍ വിരാട് കോഹ്‌ലിയെ ഭയക്കുന്നതായി ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേള ജയവര്‍ദ്ധനെ. ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തില്‍ ഇന്ത്യയെ വിജയിപ്പിച്ചതില്‍ ഏറിയ പങ്കും കോഹ്‌ലിയക്കാണെന്നും ജയവര്‍ദ്ധന പറഞ്ഞു. []

ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനത്തില്‍ 314 എന്ന മികച്ച അടിത്തറ ഉണ്ടാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞത് കോഹ്‌ലിയെന്ന ഒരാളുടെ മികവിലാണ്. ശ്രീലങ്കന്‍ ടീമിനെ സംബന്ധിച്ച് വലിയൊരുവെല്ലുവിളിയാണ് കോഹ്‌ലിയുടെ വിക്കറ്റ് എന്നും ജയവര്‍ദ്ധന അഭിപ്രായപ്പെട്ടു.

കഴിഞ്ഞ അഞ്ചുമത്സരങ്ങളില്‍ നാലെണ്ണത്തിലും സെഞ്ച്വറി അടിക്കാന്‍ കോഹ്‌ലിക്ക് കഴിഞ്ഞെന്നത് തന്നെ അദ്ദേഹത്തിന്റെ കഴിവിനെയാണ് തെളിയിക്കുന്നത്. പാക്കിസ്ഥാനെതിരായി നടന്ന മത്സരത്തില്‍ 183 റണ്‍സായിരുന്നു കോഹ്‌ലിയുടെ അക്കൗണ്ടില്‍ വന്നത്. ഒരു ടീമിനെതിരെ അത്രയും മികച്ച സ്‌കോര്‍ എടുക്കാന്‍ കഴിയുകയെന്നത് തന്നെ വലിയ നേട്ടമാണെന്നും ജയവര്‍ദ്ധന പറഞ്ഞു.

“”കോഹ്‌ലി അദ്ദേഹത്തിന്റെ കരിയര്‍ ആരംഭിച്ചിട്ടേ ഉള്ളു. ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ വിക്കറ്റ് എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് എതിര്‍ടീമിന് ദോഷം ചെയ്യും. എന്നിരുന്നാലും വളരെ പ്ലാനിങ്ങോടെ കളിക്കുന്ന ഒരു താരമാണ് അദ്ദേഹം.

അദ്ദേഹത്തെ അത്രപെട്ടന്നൊന്നും പുറത്താക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. കോഹ്‌ലിയുടെ മൈനസ് സൈഡ് ഏതെന്ന് മനസ്സിലാക്കി കളിക്കുകയാണ് അദ്ദേഹത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധം. കഴിഞ്ഞ കളിയില്‍ ഞങ്ങളുടെ ബൗളിങ് അറ്റാക്കിനെതിരെ വളരെ കോണ്‍ഫിഡന്റ് ആയാണ് അദ്ദേഹം കളിച്ചത്””- ജയവര്‍ദ്ധന വ്യക്തമാക്കി

.

We use cookies to give you the best possible experience. Learn more