| Thursday, 26th July 2018, 10:01 am

തന്നെ കാണുമ്പോള്‍ ബി.ജെ.പി നേതാക്കള്‍ രണ്ടടി പിന്നിലേക്ക് നില്‍ക്കുന്നു; കെട്ടിപ്പിടുത്തത്തില്‍ 'ട്രോളുമായി' രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇപ്പോള്‍ തന്നെ കാണുമ്പോള്‍ ബി.ജെ.പി നേതാക്കള്‍ രണ്ടടി പിന്നിലേക്ക് നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭയിലെ കെട്ടിപ്പിടുത്ത വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ പാര്‍ട്ടികള്‍ യുദ്ധം ചെയ്യുമ്പോഴും അവരോട് വെറുപ്പിന്റെ ഒരംശം പോലും മനസില്‍ സൂക്ഷിക്കില്ലെന്നും വ്യക്തികളെയല്ല അവരുടെ രാഷ്ട്രീയത്തേയാണ് താന്‍ എതിര്‍ക്കുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.


“റാഫേല്‍ കരാറില്‍ കേന്ദ്രത്തിന് യാതൊരു പങ്കുമില്ല; കോണ്‍ഗ്രസിന്റെ പ്രസ്താവനകള്‍ ദൗര്‍ഭാഗ്യകരം”: രാഹുലിന് അനില്‍ അംബാനി അയച്ച കത്ത് പുറത്ത്


അവിശ്വാസ പ്രമേയ ചര്‍ച്ചയിന്‍മേല്‍ ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിന് ശേഷം ആദ്യമായി പൊതുവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ ആശയങ്ങളുമായി യോജിക്കാത്തവരോട് വിയോജിപ്പ് സ്വാഭാവികം. അവരോട് ഞങ്ങള്‍ യുദ്ധം ചെയ്യുക തന്നെ ചെയ്യും. എന്നാല്‍ അവരെ വെറുക്കേണ്ട കാര്യമില്ല. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന്റെ “ദ ഡെവിള്‍സ് അഡ്വക്കേറ്റ്” പുസ്തകപ്രകാശന ചടങ്ങിനിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.

ചടങ്ങില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവായ എല്‍.കെ അദ്വാനിയും പങ്കെടുത്തിരുന്നു. “”നിങ്ങള്‍ക്ക് ആരുമായും യുദ്ധം ചെയ്യാം. എന്നാല്‍ അവിടെ വെറുപ്പ് ഉണ്ടാകണമോ എന്നത് നിങ്ങള്‍ തീരുമാനിക്കുന്നതുപോലെയാണ്. ഞാന്‍ ഏറെ ബഹുമാനിക്കുന്ന അദ്വാനിയുമായി എനിക്ക് വിയോജിപ്പുകളുണ്ടാകാം. ഓരോ സെക്കന്റിലും ഞാന്‍ അദ്ദേഹവുമായി യുദ്ധം ചെയ്തുകൊണ്ടിരിക്കാം. എന്നാല്‍ അദ്ദേഹത്തെ വെറുക്കേണ്ട ഒരു കാര്യവും എനിക്കില്ല. ഞാന്‍ അദ്ദേഹത്തെ ആലിംഗനം ചെയ്തുകൊണ്ട് തന്നെ അദ്ദേഹത്തോട് യുദ്ധം ചെയ്യും.


നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് എന്‍.ഡി.എ ഘടകകക്ഷി നേതാവ്


ഇപ്പോള്‍ തന്നെ കാണുമ്പോള്‍ ബി.ജെ.പി എം.പിമാരെല്ലാം പിന്നാക്കം നില്‍ക്കുകയാണെന്നും ഒരു പക്ഷേ ഞാന്‍ അവരെ വന്ന് കെട്ടിപ്പിടിച്ചാലോ എന്ന് ഭയന്നായിരിക്കും ഇതെന്നും തമാശരൂപേണ രാഹുല്‍ പറഞ്ഞു.

കരണ്‍ സിങ് ഇവിടെ ഉണ്ട്. നമ്മുടെ രാജ്യത്തെ കുറിച്ച് അദ്ദേഹം നമുക്ക് പല കാര്യങ്ങളും പഠിപ്പിച്ചു തന്നിട്ടുണ്ട്. നമ്മുടെ മതത്തെ കുറിച്ചും മറ്റും. അത് നമ്മെ പഠിപ്പിച്ചത് വെറുക്കാനല്ല. എന്റെ സുഹൃത്തായ സീതാറാം യെച്ചൂരി ഇവിടെയുണ്ട്. വെറുപ്പിനെതിരെ ഞങ്ങള്‍ ഒരുമിച്ച് നിന്ന് യുദ്ധം ചെയ്യും. ആശയങ്ങള്‍ക്കെതിരെയാണ് ആ യുദ്ധം. എന്നാല്‍ തന്റെ സുഹൃത്തക്കളായ ബി.ജെ.പി നേതാക്കളും ആ രീതിയില്‍ ചിന്തിക്കുന്നുണ്ടോ എന്ന് അറിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

We use cookies to give you the best possible experience. Learn more