കീഴാറ്റൂര്‍ ബൈപ്പാസ്; അലൈന്‍മെന്റ് പുനപരിശോധിക്കണമെന്ന് കേന്ദ്രസംഘം
Kerala News
കീഴാറ്റൂര്‍ ബൈപ്പാസ്; അലൈന്‍മെന്റ് പുനപരിശോധിക്കണമെന്ന് കേന്ദ്രസംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th July 2018, 10:50 am

കീഴാറ്റൂര്‍: കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തില്‍ അലൈന്‍മെന്റ് പുനപരിശോധിക്കണമെന്ന് കേന്ദ്രസംഘം. വയലിന് നടുവിലെ തോടും കൃഷിയും സംരക്ഷിക്കണമെന്ന ഇത് സംബന്ധിച്ച് പഠിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തോട്ടിലെ ഒഴുക്ക് തടയാത്ത രീതിയില്‍ അലൈന്‍മെന്റ് മാറണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. കീഴാറ്റൂരില്‍ ബൈപ്പാസ് ആവശ്യമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ കൃഷി സംരക്ഷിച്ചു മാത്രമേ ബൈപ്പാസ് പാടുള്ളുവെന്നും വിശദമാക്കുന്നു.


Read Also : മമതയോ മായാവതിയോ പ്രധാനമന്ത്രിയാവുന്നതില്‍ വിയോജിപ്പില്ല; ലക്ഷ്യം ബി.ജെ.പിയെ താഴെയിറക്കലെന്ന് രാഹുല്‍ ഗാന്ധി


 

പരിസ്ഥിതി സംഘടനകള്‍ മുന്നോട്ടുവച്ച ബദല്‍ നിര്‍ദേശം പരിഗണിക്കണമെന്നും മറ്റുവഴി ഇല്ലെങ്കില്‍ മാത്രമേ, നിലവിലെ അലൈന്‍മെന്റ് തുടരാവൂവെന്നും സമരക്കാരുടെ ആശങ്ക ന്യായമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

“പാത കടന്നുപോകുന്ന പ്രദേശത്തെ വയലുകള്‍ സംരക്ഷിക്കണമെന്ന് കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വയലിലൂടെ 100 മീറ്റര്‍ വീതിയിലാണ് റോഡ് കടന്നു പോകുന്നത്. ഇത് പരിസ്ഥിതിയേയും കര്‍ഷകരെയും ഒരുപോലെ ബാധിക്കും. താഴ്ന്ന പ്രദേശമായ കീഴാറ്റൂരിലെ വെള്ളക്കൊട്ടൊഴിവാക്കാന്‍ എല്ലാ മാര്‍ഗങ്ങളും ഉറപ്പാക്കണം. കീഴാറ്റൂരിലെ തോടിന്റെ ഒഴുക്കിന് ഭംഗം വരാത്ത രീതിയില്‍ അലൈന്‍മെന്റ് മാറ്റണം. വയലിന്റെ മദ്ധ്യത്തിലൂടെയുള്ള ഇപ്പോഴത്തെ അലൈന്‍മെന്റ് വശത്തേക്ക് മാറ്റി വേണം പദ്ധതി നടപ്പാക്കാന്‍. പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ട് വച്ച ബദല്‍ നിര്‍ദ്ദേശം പരിഗണിക്കണം”.റിപ്പോര്‍ട്ടില്‍ പറയുന്നു.