സിംഗപ്പൂര്‍:കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെ പാകിസ്താനെതിരെ ആരോപണവുമായി കേന്ദ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. പാകിസ്താനുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യ തയ്യാറാണെന്നും എന്നാല്‍ ചര്‍ച്ച പരസ്പര ബഹുമാനത്തോടെയായിരിക്കമെന്നും തോക്കു ചൂണ്ടിയല്ല ചര്‍ച്ചക്ക് വിളിക്കേണ്ടതെന്നുമാണ് എസ്. ജയശങ്കറിന്റെ പ്രസ്താവന.
സിംഗപ്പൂരില്‍ നടന്ന മിന്റ് ഏഷ്യ ലീഡര്‍ഷിപ് കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കപ്പെടേണ്ടതാണ് എന്നാല്‍ തലയ്ക്ക് മേലെ തോക്ക് ചൂണ്ടിയല്ല ചര്‍ച്ച നടത്തേണ്ടത്. പാകിസ്താനുമായി തുറന്ന ചര്‍ച്ചയ്ക്ക് ഇന്ത്യ ഒരുക്കമാണ്. എന്നാല്‍ ഞങ്ങള്‍ നിങ്ങളുമായി സംസാരിക്കും അതേ ഞങ്ങള്‍ക്ക നിങ്ങളുടെ രാജ്യത്തെ തകര്‍ക്കാനുള്ള അവകാശവും ഉണ്ട് എന്ന പറയുന്നത് ശരിയല്ല.’ ജയശങ്കര്‍ പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെ ഇന്ത്യ- പാക് അതിര്‍ത്തിയില്‍ പാകിസ്താന്‍ വലിയ തോതില്‍ സേനാ വിന്യാസം നടത്തിയിട്ടുണ്ടായിരുന്നു. ഇതും നിരന്തരം കശ്മീര്‍ വിഷയം ചര്‍ച്ചയാക്കണമെന്ന ഇമ്രാന്‍ഖാന്റെ ആവശ്യവും ബന്ധപ്പെടുത്തിയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം എന്നാണ് സൂചന.
കൂടിക്കാഴ്ചയില്‍ ഇന്ത്യ- യുഎസ് വ്യാപാരത്തിലെ ഇപ്പോഴുള്ള പ്രശ്നങ്ങളെപറ്റിയും മന്ത്രി പരാമര്‍ശിക്കുകയുണ്ടായി. രണ്ടു രാജ്യങ്ങള്‍ തമ്മില്‍ കച്ചവടം നടത്തുമ്പോള്‍ സ്വാഭാവികമായ ചില പ്രശനങ്ങള്‍ ഉണ്ടാകും. അവ എങ്ങനെ പരിഹരിക്കപ്പെടുന്നു എന്നതാണ് വിഷയം.യുഎസുമായുള്ള ഇത്തരം പ്രശ്നങ്ങള്‍ പരിഹാരിക്കാവുന്നതാണ് എന്നാണ് വിദേശകാര്യമന്ത്രി ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ