ന്യൂദല്‍ഹി:രാജ്യത്തെ മുസ്‌ലീങ്ങള്‍ ബീഫ് കഴിക്കുന്നത് അവസാനിപ്പിക്കണമെന്ന നിര്‍ദേശവുമായി ആര്‍.എസ്.എസ്. രാജ്യത്തെ മുസ്‌ലീം വിഭാഗങ്ങള്‍ പശുക്കളെ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും ബീഫ് കഴിക്കുന്നത് നിര്‍ത്തണമെന്നും മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
ആര്‍.എസ്.എസിന്റെ പോഷക സംഘടനായ മുസ് ലീം രാഷ്ട്രീയ മഞ്ചിന്റെ യോഗത്തിനിടെയായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പരാമര്‍ശം.
അതേസമയം ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവനക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ സംഗതി വിവാദമായതോടെ വിഷയത്തെ മയപ്പെടുത്തി പിന്നീട് ആര്‍.എസ്.എസ് നേതൃത്വം രംഗത്തെത്തി. ആര്‍.എസ്.എസ് മുസ്‌ലീങ്ങളോട് നടത്തിയ അപേക്ഷമാത്രമാണ് ഇതെന്നും ആജ്ഞയല്ലെന്നുമായിരുന്നു വിശദീകരണം.
Dont Miss കൈകളില്‍ ഗര്‍ഭനിരോധന ഉപകരണം പിടിച്ചു ജനിച്ചുവീണ കുഞ്ഞ്; മാധ്യമവാര്‍ത്തകള്‍ വെറും തള്ള് ; സത്യം ഇതാണ്
വിവിധ മുസ്‌ലീം ഭരണാധികാരികള്‍ ബീഫ് കഴിച്ചിരുന്നില്ലെന്നും അവര്‍ ഗോരക്ഷകരായിരുന്നുവെന്നും ആര്‍.എസ്.എസ് നേതാവ് രാകേഷ് സിന്‍ഹ പറുന്നു. അയോധ്യയിലെ ക്ഷേത്ര നിര്‍മാണം, മദ്‌റസകളില്‍ ഭാരതീയ സംസ്‌ക്കാരത്തെ കുറിച്ച് പഠിപ്പിക്കല്‍, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളിലും രാഷ്ട്രീയമഞ്ചിന്റെ യോഗത്തില്‍ നേതാക്കള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.