Advertisement
മധ്യപ്രദേശില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രയില്‍ പുഷ്പവൃഷ്ടി നടത്തി മുസ്‌ലിങ്ങള്‍
national news
മധ്യപ്രദേശില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രയില്‍ പുഷ്പവൃഷ്ടി നടത്തി മുസ്‌ലിങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 17, 04:06 am
Sunday, 17th April 2022, 9:36 am

ഭോപ്പാല്‍: രാമനവമി ആഘോഷത്തിനിടെ മധ്യപ്രദേശിലെ വിവിധയിടങ്ങളില്‍ ആക്രമണങ്ങള്‍ നടന്നിരുന്നു.
കലാപത്തെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്.

ഇപ്പോള്‍ മധ്യപ്രദേശില്‍ നിന്ന് മതസൗഹാര്‍ദത്തിന്റെ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഹനുമാന്‍ ജയന്തി ഘോഷയാത്രയില്‍ മുസ്‌ലിങ്ങള്‍ പുഷ്പവൃഷ്ടി നടത്തുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചക്കുന്നത്.
ആക്രമണങ്ങളുടെ വാര്‍ത്ത പുറത്തുവന്നിരുന്ന മധ്യപ്രദേശില്‍ നിന്നുള്ള ഈ കാഴ്ചയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.

നാല് സംസ്ഥാനങ്ങളിലാണ് രാമനവമി റാലികള്‍ക്കിടെ സംഘര്‍ഷം ഉണ്ടായത്.ഗുജറാത്ത്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ രാമനവമി യാത്രകള്‍ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.

 

Content Highlights: Muslims Shower Flowers On Hanuman Jayanti Procession In Madhya Pradesh