'അന്ന് തന്നെ മുസ്‌ലിങ്ങളെ അങ്ങോട്ടയച്ചിരുന്നെങ്കില്‍ ഇന്നീ അവസ്ഥ ഉണ്ടാകുമായിരുന്നില്ല'; വീണ്ടും വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
caa
'അന്ന് തന്നെ മുസ്‌ലിങ്ങളെ അങ്ങോട്ടയച്ചിരുന്നെങ്കില്‍ ഇന്നീ അവസ്ഥ ഉണ്ടാകുമായിരുന്നില്ല'; വീണ്ടും വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st February 2020, 9:38 am

പാറ്റ്‌ന: മുസ്‌ലിങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. 1947 ല്‍ത്തന്നെ മുസ്‌ലിങ്ങളെ പാകിസ്താനിലേക്ക് പറഞ്ഞയക്കേണ്ടതായിരുന്നു എന്നാണ് ഗിരിരാജ് സിങിന്റെ പരാമര്‍ശം.

” നമ്മള്‍ നമ്മളെത്തന്നെ രാജ്യത്തിന് സമര്‍പ്പിക്കേണ്ട സമയമാണിത്. 1947 ല്‍ ജിന്ന ഇസ്‌ലാമിക് രാഷ്ട്രത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തി. നമ്മുടെ പൂര്‍വ്വികര്‍ക്കു സംഭവിച്ച വലിയ വീഴ്ചയ്ക്കുള്ള വിലയാണ് നമ്മളിപ്പോള്‍ നല്‍കുന്നത്. ആ സമയത്ത് തന്നെ മുസ്‌ലിം സഹോദരന്മാരെ അങ്ങോട്ട് അയക്കുകയും ഹിന്ദുക്കളെ ഇങ്ങോട്ട് കൊണ്ടുവരുകയും ചെയ്തിരുന്നെങ്കില്‍ ഇന്നീ അവസ്ഥ ഉണ്ടാവുമായിരുന്നില്ല” ഗിരിരാജ് സിങ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭാരതീയര്‍ക്ക് ഇവിടെ അഭയം കിട്ടിയില്ലെങ്കില്‍ അവരെവിടെ പോകുമെന്നും സിങ് ചോദിച്ചു.

നേരത്തെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെ അവഹേളിച്ച് ഗിരിരാജ് സിങ് രംഗത്തെത്തിയിരുന്നു. ഷാഹീന്‍ ബാഗ് സമരത്തിനെതിരെ സിങ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇവര്‍ സി.എ.എക്കെതിരല്ല, മറിച്ച് ഇന്ത്യക്കെതിരാണ്. ഇതൊരുതരം ഖിലാഫത് പ്രസ്ഥാനമാണ്. ഷഹീന്‍ബാഗ് സമരം ഒരു പ്രക്ഷോഭമല്ല. ഒരു കൂട്ടം ചാവേറുകള്‍ ഇവിടെ വളരുകയാണ്. രാജ്യത്തിനെതിരായ ഗൂഢാലോചനയാണ് ഇവിടെ നടക്കുന്നത്’ എന്നായിരുന്നു ഗിരിരാജ് സിങ് പറഞ്ഞത്.