| Tuesday, 15th August 2017, 11:42 am

ദേശീയപതാക ഉയര്‍ത്താന്‍ മടി കാണിക്കുന്ന ആര്‍.എസ്.എസ് ഞങ്ങളുടെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ വരേണ്ടെന്ന് മുസ്‌ലീങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.പിയിലെ മുസ്ലിംങ്ങളോട് തങ്ങള്‍ മദ്രസകളില്‍ സ്വാതന്ത്യദിനം ആഘോഷിക്കുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. അതായത് മുസ്ലിംങ്ങള്‍ തങ്ങളുടെ രാജ്യസ്നേഹം തെളിയിക്കാന്‍ ബാധ്യസ്ഥരാണെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ്.

മദ്രസകളില്‍ ദേശീയഗാനം ചൊല്ലാതിരുന്നാല്‍ നടപടിയെടുക്കാനും ബി.ജെ.പി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതാദ്യമായാണ് യു.പിയില്‍ മദ്രസകള്‍ക്ക് ഇത്തരമൊരു നിര്‍ദേശം ലഭിക്കുന്നത്. സ്വാതന്ത്യദിനാഘോഷ പരിപാടികള്‍ വീഡിയോയില്‍ പകര്‍ത്തുന്നത് വഴി കുട്ടികള്‍ക്ക് സ്വാതന്ത്യസമര പോരാളികളെ കുറിച്ച് കൂടുതല്‍ പഠിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പക്ഷം.

സര്‍ക്കാരിന്റെ നിര്‍ദേശത്തെ ചിലര്‍ പരിഹാസ രൂപേണയാണ് കാണുന്നത്. സ്വാതന്ത്യദിനത്തില്‍ ഞങ്ങള്‍ ചെയ്യുന്നതൊക്കെ പകര്‍ത്താന്‍ ആഗ്രഹമുള്ളവരെ ക്ഷണിക്കുകയാണെന്ന് ഇമ്രാന്‍ എന്ന വിദ്യാര്‍ത്ഥി പറയുന്നത്.

രാജ്യത്തെ മദ്രസകളിലെല്ലാം സ്വാതന്ത്യദിനം ആഘോഷിക്കുകയും ദേശീയപതാക ഉയര്‍ത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ദേശസ്‌നേഹം തെളിയിക്കേണ്ട ബാധ്യത മുസ്‌ലിംങ്ങള്‍ക്ക് ഉണ്ടാവുന്നത് നിര്‍ഭാഗ്യകരമാണെന്ന് ജംഇയത്തുല്‍ ഉലമ ഹിന്ദ് വക്താവ് അന്‍വര്‍ ഹുസൈന്‍ ക്യാച്ച് ന്യൂസിനോട് പറയുന്നു.


Read more:  ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശം; പി.സി ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ച് ആഷിഖ് അബു


രാജ്യത്തെ മുസ്‌ലിംങ്ങള്‍ ഇന്ത്യക്കാരാണെന്നതില്‍ അഭിമാനിക്കുന്നവരാണെന്നും അഭിമാനപൂര്‍വ്വം തന്നെ ദേശീയഗാനം ചൊല്ലുമെന്നും അസദുദ്ദീന്‍ ഉവൈസിയെ പോലുള്ള നേതാക്കള്‍ പറഞ്ഞിരുന്നു. വന്ദേമാതരത്തോടുള്ള എതിര്‍പ്പ് മുസ്‌ലിംങ്ങളുടെ ദേശസ്‌നേഹത്തെ കുറച്ചു കാണിക്കാനുള്ള അവസരമാക്കരുതെന്നുമാണ് ഇവര്‍ പറയുന്നത്.

“ഹുബ്ബുല്‍ വതാനി” അഥവാ രാജ്യസ്‌നേഹം മുസ്‌ലിംങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. എഴുത്തുകാരനായ റനാ സഫ്‌വി പറയുന്നു.

നിങ്ങള്‍ ഞങ്ങളുടെ സ്വാതന്ത്യദിന പരിപാടികള്‍ വീഡിയോയില്‍ പകര്‍ത്താന്‍ പോകുകയാണ്. എന്നാല്‍ ആര്‍.എസ്.എസിന് കീഴിലുള്ള സരസ്വതി ശിശു മന്ദിറുകളില്‍ ദേശീയ പതാകയെ എങ്ങനെയാണ് ആദരിക്കുന്നതെന്ന് ചോദിക്കുകയാണ് ഫേസ്ബുക്ക് കൂട്ടായ്മയായ “ഇന്ത്യന്‍ മുസ്‌ലിം പ്രൊ”.

ദേശസ്‌നഹം പഠിക്കണമെങ്കില്‍ ഭക്തരേ ഇങ്ങോട്ട് പോരൂ എന്നും ദേശീയ പതാകയെ ബഹുമാനിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ച് തരാമെന്നും കൂട്ടായ്മ പറയുന്നു.
ദേശീയപതാക ഉയര്‍ത്താന്‍ വൈമനസ്യം കാണിക്കാറുള്ള ആര്‍.എസ്.എസ് തങ്ങളുടെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ ഇറങ്ങേണ്ടതില്ലെന്നാണ് ഈ സ്വാതന്ത്യദിന വേളയില്‍ കൂട്ടായ്മ പറയുന്നത്.


Also read:  ചിലതൊക്കെ കണ്ടാല്‍ പറയാതിരിക്കാനാവില്ല; പേര് തെറ്റിച്ച പറഞ്ഞ അവതാരികയ്ക്ക് വേദിയില്‍ വെച്ച് തന്നെ മറുപടി നല്‍കി മമ്മൂട്ടി; വീഡിയോ


We use cookies to give you the best possible experience. Learn more