| Tuesday, 9th May 2023, 8:31 pm

ഗവര്‍ണര്‍, വൈസ് പ്രസിഡന്റ് പദവികളിലെത്താന്‍ മുസ്‌ലിങ്ങള്‍ സഹിഷ്ണുതരായി നടിക്കുന്നു; കേന്ദ്ര സഹ മന്ത്രി സത്യപാല്‍ സിങ് ബഘേല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗവര്‍ണര്‍, വൈസ് പ്രസിഡന്റ് എന്നീ പദവികളിലെത്താന്‍ വേണ്ടി മുസ്‌ലിങ്ങള്‍ സഹിഷ്ണുതരായി പെരുമാറുകയാണെന്ന പരമാര്‍ശവുമായി നീതിന്യായ വകുപ്പ് സഹമന്ത്രി സത്യപാല്‍ സിങ് ബഘേല്‍. ഇവിടെ വളരെ കുറച്ച് മുസ്‌ലിങ്ങള്‍ മാത്രമേ സഹിഷ്ണുതരായുള്ളൂവെന്നും അവര്‍ തന്നെ പദവികള്‍ ലഭിക്കുന്നതിന് വേണ്ടിയാണ് അങ്ങനെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂദല്‍ഹി മഹാരാഷ്ട്ര സദനില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച നാരദ പത്രകാര്‍ സമ്മാന്‍ സമാരോഹ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ വിരലിലെണ്ണാവുന്ന സഹിഷ്ണുതരായ മുസ്‌ലിങ്ങള്‍ മാത്രമേ ഇവിടെയുള്ളൂ. അവരുടെ എണ്ണം ആയിരത്തില്‍ കൂടില്ല. അവര്‍ തന്നെ പൊതു സമൂഹത്തിന് മുന്നില്‍ മുഖം മൂടിയണിഞ്ഞാണ് ജീവിക്കുന്നത്.

ഇതിലൂടെ ഗവര്‍ണറുടെയും വൈസ് പ്രസിഡന്റിന്റെയും അല്ലെങ്കില്‍ വൈസ് ചാന്‍സലറുടെയും പദവികളിലേക്കെത്തുന്നു.
എന്നാല്‍ ഇവര്‍ റിട്ടയേര്‍ഡ് ആയിക്കഴിഞ്ഞാല്‍ അവരുടെ മനസിലുള്ളത് സംസാരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ അടിസ്ഥാന ഘടന ഹിന്ദു രാഷ്ട്രമാണെന്നും അക്ബറിന്റെ മതസഹിഷ്ണുത കേവലം തന്ത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് ഭൂരിപക്ഷ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്ന് അക്ബര്‍ മനസിലാക്കി. മതവികാരം വ്രണപ്പെടുത്തി അഖണ്ഡ ഭാരതം സൃഷ്ടിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പക്ഷേ അതും ഒരു തന്ത്രമായിരുന്നു.

ഇത് അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് വന്നതല്ല. അക്ബര്‍ മതേതരനായിരുന്നെങ്കില്‍ ചിറ്റോര്‍ഗഢിലെ കൂട്ടക്കൊല നടക്കില്ലായിരുന്നു,’ സത്യപാല്‍ സിങ് പറഞ്ഞു.

ഇന്ത്യ ഇസ്‌ലാമിക മതമൗലികവാദത്തിനെതിരെ പൊരുതുമ്പോള്‍ തന്നെ അക്ബറിനെ പോലെ സഹിഷ്ണുതയുള്ള മിതവാദികളും ആധുനികവാദികളുമായ മുസ്‌ലിങ്ങളെ ചേര്‍ത്തുപിടിക്കണമെന്ന ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ഉദയ് മഹൂര്‍കരുടെ പരാമര്‍ശത്തില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി

content hightlight: Muslims pretend to be tolerant to reach the positions of Governor and Vice President; Union Joint Minister Satyapal Singh Baghel

We use cookies to give you the best possible experience. Learn more