Pulwama Terror Attack
പുല്‍വാമയില്‍ സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇന്ത്യയിലെ മുസ്‌ലിംങ്ങള്‍ സന്തോഷിച്ചു: ബി.ജെ.പി എം.എല്‍.എയുടെ വിദ്വേഷ പ്രസംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 19, 02:02 am
Tuesday, 19th February 2019, 7:32 am

ഹൈദരാബാദ്: പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ രാജ്യത്തെ മുസ്‌ലിംങ്ങള്‍ സന്തോഷിച്ചുവെന്ന് (accha hua) സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിങ്. ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവെയാണ് രാജാ സിങ്ങിന്റെ വാക്കുകള്‍.

പ്രധാനമന്ത്രി ഒരു പത്ത് മിനുട്ട് തന്നാല്‍ എല്ലാ ഭീകരരെയും ഒറ്റയടിക്ക് ഇല്ലാതാക്കാമെന്നും രാജാസിങ് പറഞ്ഞു.

“മോദി ജീ നിങ്ങള്‍ ഇന്ത്യന്‍ പട്ടാളത്തിന് നല്‍കിയ സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് തരൂ. എല്ലാ തീവ്രവാദികളെയും കൊന്നു തരാം. രാജ്യത്തിന് പുറത്തുള്ളവരെയും അകത്തുള്ളവരെയും” രാജാസിങ് പറഞ്ഞു.

ടെന്നിസ് താരം സാനിയ മിര്‍സയെ തെലങ്കാന ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജാസിങ് പറഞ്ഞിരുന്നു.

വിദ്വേഷപ്രസംഗങ്ങളുടെ പേരില്‍ 30 ഓളം കേസുകളുള്ളയാളാണ് രാജാസിങ്.