ന്യൂദല്‍ഹി: വിഭജനത്തിന് ശേഷം ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ചിട്ടും മുസ്‌ലിങ്ങള്‍ രാജ്യത്തിന് വേണ്ടി ഒരുസഹായവും ചെയ്തില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
പാകിസ്താന്റെ രൂപീകരണത്തിലേക്ക് നയിച്ച വിഭജനത്തെ മുസ്‌ലിങ്ങള്‍ എതിര്‍ക്കണമായിരുന്നെന്നും യോഗി പറഞ്ഞു.
പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ മുസ്‌ലിങ്ങള്‍ക്കെതിരെ യോഗി ആദിത്യനാഥ് വിവാദപരാമര്‍ശം നടത്തിയിരിക്കുന്നത്.
നേരത്തെയും വിവാദപരാമര്‍ശങ്ങളുമായി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. എതിര്‍ക്കുന്നവരെ വെടിവെച്ച് കൊല്ലണമെന്ന് ദല്‍ഹി തെരഞ്ഞെടുപ്പില്‍ സംസാരിക്കുന്നതിനിടെ ആദിത്യനാഥ് പറഞ്ഞിരുന്നു.
ശിവഭക്തരെ തടയുന്നവര്‍ക്ക് തോക്ക് കൊണ്ട് മറുപടി പറയണമെന്നും ഷാഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളാണെന്നുമാണ് ആദിത്യനാഥ് പറഞ്ഞത്.
അരവിന്ദ് കെജ്രിവാളിനെക്കൊണ്ടും ഒവൈസിയെക്കൊണ്ടും ഹനുമാന്‍ സൂക്തം ചൊല്ലിക്കുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ