മുസ്ലിംകളെയും ക്രിസ്ത്യാനികളെയും നിര്‍ബന്ധിത വന്ധ്യതയ്ക്ക് വിധേയരാക്കണമെന്ന് ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റ് സ്വാധി ദേവ താക്കൂര്‍
India
മുസ്ലിംകളെയും ക്രിസ്ത്യാനികളെയും നിര്‍ബന്ധിത വന്ധ്യതയ്ക്ക് വിധേയരാക്കണമെന്ന് ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റ് സ്വാധി ദേവ താക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th June 2017, 3:20 pm

ന്യൂദല്‍ഹി: മുസ്ലീംകളുടെയും ക്രിസ്ത്യാനികളുടെയും എണ്ണം കുറക്കാന്‍ അവരെ വന്ധ്യരാക്കണമെന്ന് ആള്‍ ഇന്ത്യ ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റ് സ്വാധി ദേവ താക്കൂര്‍.

“മുസ്ലീംകളുടെയും ക്രിസ്ത്യാനികളുടെയും എണ്ണം പ്രതിദിനം വളരുകയാണ്. ഇതില്‍ അടിയന്തിരാവസ്ഥ നടപ്പാക്കണം. മുസ്ലിംകളെയും ക്രിസ്ത്യാനികളെയും നിര്‍ബന്ധിത വന്ധ്യതയ്ക്ക് വിധേയരാക്കണം. അതോടെ അവര്‍ക്ക് തങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കാതെ വരും.”” സ്വാധി ദേവ താക്കൂര്‍ പറഞ്ഞു.

ലോകത്ത് തങ്ങളുടേതായ സ്വാധീനം ചെലുത്തുന്നതിനായി ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും സ്വാധി ദേവ ആഹ്വാനം ചെയ്തു. ഹരിയാനയില്‍ “ദേശസ്‌നേഹി”യായ നഥുറാം ഗോദ്‌സെയുടെ പ്രതിമ സ്ഥാപിക്കുന്നതില്‍ തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാവുമെന്നും അവര്‍ അറിയിച്ചു.


Also Read: ബീഫ് കഴിക്കുന്നവരെ തൂക്കി കൊല്ലണം; വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഭാവിയില്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഇല്ലാതാക്കപ്പെടുമെന്നും സ്വാധി സരസ്വതി


നേരത്തെ, “”ഹിന്ദു പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നിന്ന് രക്ഷിക്കുന്നതിനായി വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ മധ്യപ്രദേശില്‍ ചിധ്വാരയില്‍ ഹിന്ദു ജനജാഗ്രിതി സമിതി സംഘടിപ്പിച്ച അഖിലേന്ത്യാ ഹിന്ദു കണ്‍വന്‍ഷനില്‍ സംസാരിക്കവെ സ്വാധി സരസ്വതി പറഞ്ഞിരുന്നു.

മതേതര വാദികളുടെ പിടിയില്‍ ഹിന്ദുക്കള്‍ അകപ്പെട്ടിരിക്കുകയാണെന്നും ഹിന്ദുക്കളെ ഹിന്ദുക്കളാക്കി മാറ്റുന്നതിലാണ് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നതെന്ന് പറഞ്ഞ സാധ്വി, ആദ്യം ആക്രമിക്കേണ്ടത് ഈ മതേതര വാദികളെയാണെന്നും ഇവര്‍ പറഞ്ഞിരുന്നു.

വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഭാവിയില്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഇല്ലാതാക്കപ്പെടുമെന്നും അവര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുസ് ലിമുകളേയും ക്രിസ്ത്യാനികളേയും നേരിട്ട് ആക്രമിക്കുന്ന പരാമര്‍ശവുമായി സ്വാധി ദേവ താക്കൂര്‍ രംഗത്തെത്തിയത്.