| Thursday, 22nd December 2016, 1:06 pm

അറബി സംസാരിച്ചതിന് വിമാനത്തില്‍ നിന്നും തന്നെ ഇറക്കിവിട്ടതായി യൂട്യൂബ് സ്റ്റാര്‍ ആദം സാലി

ഡൂള്‍ന്യൂസ് ഡെസ്‌ക്


അമ്മയോടു ഫോണില്‍ അറബിയില്‍ സംസാരിക്കുന്നത് യാത്രക്കാരില്‍ ചിലര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് സുഹൃത്ത് സ്ലിമ്മിനോടും അറബിയിലാണ് സംസാരിച്ചത്. ഇതോടെ യാത്രക്കാര്‍ പരാതിപ്പെടുകയായിരുന്നു എന്ന് ആദം പറയുന്നു.


ന്യൂദല്‍ഹി: അറബി സംസാരിച്ചതിന് തന്നെയും സുഹൃത്തിനെയും വിമാനത്തില്‍ നിന്നും ഇറക്കിവിട്ടതായി യൂട്യൂബ് സ്റ്റാര്‍ ആദം സാലി. ഡല്‍ട്ട എയര്‍ലൈനെതിരെയാണ് ആദം ആരോപണവുമായി രംഗത്തെത്തിയത്.

തങ്ങളുടെ സാന്നിധ്യം അസ്വസ്ഥരാക്കുന്നു എന്ന് ചില യാത്രക്കാര്‍ വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ട്ട എയര്‍ലൈനില്‍ നിന്നും ഇറക്കിവിട്ടെന്നാണ് ആദം സാലിയുടെ പരാതി. ലണ്ടനിലെ ഹീത്രോ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം. ആദവും സുഹൃത്തും ന്യൂയോര്‍ക്കിലേക്കു പോകുകയായിരുന്നു.


Don”t Miss: ‘പൊലീസിലെ കാവിവത്കരണം ആരോപണമല്ല, വസ്തുതയാണ്; ഇതാ തെളിവുകള്‍’ കേരളമുഖ്യമന്ത്രിക്ക് മാധ്യമപ്രവര്‍ത്തകയുടെ തുറന്ന കത്ത്


അമ്മയോടു ഫോണില്‍ അറബിയില്‍ സംസാരിക്കുന്നത് യാത്രക്കാരില്‍ ചിലര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് സുഹൃത്ത് സ്ലിമ്മിനോടും അറബിയിലാണ് സംസാരിച്ചത്. ഇതോടെ യാത്രക്കാര്‍ പരാതിപ്പെടുകയായിരുന്നു എന്ന് ആദം പറയുന്നു.

വിമാനത്തിലെ ക്യാപ്റ്റന്‍ ആദമിനോടു ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ ഫോണില്‍ ആദം അത് റെക്കോര്‍ഡ് ചെയ്തിരുന്നു. ഈ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. 25 ലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടത്. 800,000പേര്‍ അത് ഷെയര്‍ ചെയ്യുകയും ചെയ്തു.


Must See: മറ്റൊരു ഗംഗാശുദ്ധീകരണ പദ്ധതി കൂടി വേണ്ടിവരുമോ? മോദി ഗംഗാനദി പോലെ പരിശുദ്ധമെന്നു പറഞ്ഞ ബി.ജെ.പി നേതാവിനോടു സോഷ്യല്‍ മീഡിയ


“സുഹൃത്തുക്കളെ, നമ്മള്‍ വിമാനത്തില്‍ വ്യത്യസ്ത ഭാഷകള്‍ സംസാരിക്കും. ഇപ്പോള്‍ അതിന്റെ പേരില്‍ നമ്മള്‍ പുറത്താക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ വീഡിയോ ഷെയര്‍ ചെയ്തത്.

അതിനിടെ ആദമിനെ പുറത്താക്കിയതായി ഡെല്‍ട്ട എയര്‍ലൈന്‍സും സ്ഥിരീകരിച്ചിട്ടുണ്ട്.  കാബിനില്‍ ശല്യമുണ്ടാക്കിയെന്ന് 20ലേറെ പേര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ പുറത്താക്കിയതെന്നാണ് ഡെല്‍ട്ട നല്‍കുന്ന വിശദീകരണം.

വിവേചനം നേരിട്ടുവെന്ന ആദത്തിന്റെ ആരോപണങ്ങള്‍ പരിശോധിക്കുമെന്നും അവര്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more