| Sunday, 2nd July 2023, 10:40 pm

കെട്ടിയിട്ട് മര്‍ദനം, താടി ബലമായി വടിച്ചു; ഒഡീഷ്യയില്‍ മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ രണ്ട് മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ജൂണ്‍ 17ന് നടന്ന സംഭവത്തിന്റെ വീഡിയോകള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജയ് ശ്രീറാം വിളിച്ച് രണ്ട് യുവാക്കളെ കെട്ടിയിട്ട് മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

Odisha has witnessed a number of anti-Christian violence in its tribal belt in the past. Anti-Muslim violence gaining ground in a big way with the rise of BJP in the coastal region. https://t.co/xrXQB3Tqoe

— Ashok Swain (@ashoswai) July 2, 2023

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ ഭുവനേശ്വറിലെ വസതിക്ക് സമീപമാണ് യുവാക്കളെ കെട്ടിയിട്ടുള്ള ആക്രമണം നടന്നതെന്ന് ദി ഒബ്‌സെര്‍വര്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാലി വ്യാപാരികളായ ഇര്‍ഷാദ് അഹമ്മദിനും അമ്മാവന്‍ മുഹമ്മദ് അബുസാറിനുമാണ് മര്‍ദനം ഏറ്റത്.

യുവാക്കളുടെ താടി ആള്‍ക്കൂട്ടം ബലമായി ഷേവ് ചെയ്‌തെന്നു പരാതിയുണ്ട്. സംഭവത്തില്‍ കേസെടുത്ത് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

എന്നാല്‍ 500ഓളം വരുന്ന ആള്‍ക്കൂട്ടമാണ് തങ്ങളെ ആക്രമിച്ചതെന്ന് 24 കാരനായ ഇര്‍ഷാദ് അഹമ്മദ് പറഞ്ഞു. കാലിക്കടത്ത് ആരോപിച്ച് ഇവരുടെ ട്രക്ക് തടഞ്ഞാണ് ആള്‍ക്കൂട്ടം മര്‍ദനം നടത്തിയതെന്നും ഇര്‍ഷാദ് പറഞ്ഞതായി ദി ഒബ്‌സെര്‍വര്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിനിടെ ആള്‍ക്കൂട്ടം ബലമായി താടി വെട്ടിമാറ്റിയെന്ന് മുഹമ്മദ് അബുസാറും പറഞ്ഞു.

‘ഇത് ഇന്ത്യയാണ്, പാകിസ്ഥാനല്ല, നിങ്ങള്‍ പാകിസ്ഥാനില്‍ നിന്ന് ഇവിടെ വന്ന് ഞങ്ങളുടെ വിശുദ്ധ മൃഗത്തെ അറുക്കുന്നു, എന്ന് ആക്രമണത്തിനിടെ അവര്‍ ആവര്‍ത്തിച്ച് വിളിച്ചുപറഞ്ഞു, സംഭവ സ്ഥലത്തെത്തിയ പൊലീസിന് അവര്‍നേരെ ആക്രമണം അഴിച്ചുവിട്ടു,’ മുഹമ്മദ് അബുസാര്‍ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ യുവാക്കളുടെ താടി ഷേവ് ചെയ്‌തെന്ന വാര്‍ത്ത നിഷേധിച്ച് ഭുവനേഷ്വന്‍ പൊലീസ് ട്വിറ്ററിലൂടെ രംഗത്തെത്തി. എന്നാല്‍ ആള്‍ക്കൂട്ടം ഈ യുവാവാവിന്റെ താടി വടിപ്പിക്കുന്ന വീഡിയോ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

Content Highlight: Muslim youths who were bound with ropes physically while chanting the Jai-Shree-Ram Slogan in Bhubaneswar

We use cookies to give you the best possible experience. Learn more