മഹാരാഷ്ട്രയില്‍ മുസ്‌ലീം യുവാക്കളെ നിര്‍ബന്ധിപ്പിച്ച് ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമിച്ചു; പ്രദേശത്ത് കനത്ത സുരക്ഷ
ഔറംഗാബാദ്: മഹാരാഷ്ട്രയില്‍ മുസ്‌ലീം യുവാക്കളെ നിര്‍ബന്ധിപ്പിച്ച് ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഞായറാഴ്ച രാത്രി ആസാദ് ചൗക്കിലാണ് സംഭവം.
ആസാദ് ചൗക്കിലേയ്ക്ക് സുഹൃത്തിനൊപ്പം ജോലിക്ക് പോകുമ്പോഴാണ് സംഭവം നടന്നതെന്ന് ഷെയ്ക്ക് അമര്‍ പറഞ്ഞു. കാറില്‍ എത്തിയ രണ്ടുപേരാണ് തങ്ങളെകൊണ്ട് ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമിച്ചതെന്നും ഷെയ്ക്ക് അമര്‍ പറഞ്ഞു.
‘അവര്‍ ഞങ്ങളോട് ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞു. ഞങ്ങളത് നിരസിച്ചു. എന്നാല്‍ പേടിപ്പിക്കുകയല്ലാതെ ഞങ്ങളെ മര്‍ദ്ദിച്ചിട്ടില്ല’- ഷെയ്ക്ക് അമര്‍ പറഞ്ഞു.
സംഭവം പ്രദേശത്തെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി സംഭവസ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
കേസ് അന്വേഷിച്ചു വരികയാണെന്നും അഭ്യൂഹങ്ങള്‍ക്ക് വഴങ്ങാതിരിക്കാനും ക്രമസമാധാനം പാലിക്കാനും ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ഔറംഗാബാദ് പൊലീസ് കമ്മീഷണര്‍ ചിരജ്ഞീവി പ്രസാദ് പറഞ്ഞു.