പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള ബി.ജെ.പി പ്രചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ എത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്‌ക്കെതിരെ യൂത്ത് ലീഗ് ‘ബ്ലാക്ക് വാള്‍’ പ്രതിഷേധം നടത്തും. ജനുവരി 15നാണ് യൂത്ത് ലീഗ് പ്രതിഷേധ പരിപാടി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കോഴിക്കോട് വെസ്റ്റ് ഹില്‍ ഹെലിപാഡ് മുതല്‍ കരിപ്പൂര്‍ വിമാനത്താവളം വരെ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് ബഹുജനങ്ങളെ അണിനിരത്തിയാണ് ബ്ലാക്ക് വാള്‍ തീര്‍ക്കുക.
35 കിലോമീറ്റര്‍ നീളത്തില്‍ ഒരുലക്ഷം ആളുകളെ ബ്ലാക്ക് വാളില്‍ അണിനിരത്തുമെന്ന് യൂത്ത് ലീഗ് അറിയിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് നേരെ അമിത് ഷായുടെ പോലീസും ആര്‍.എസ്.എസ് ഭീകരവാദികളും വലിയ അക്രമമാണ് അഴിച്ച് വിടുന്നത്. ഗുജറാത്ത് മോഡല്‍ കലാപത്തിന് രാജ്യവ്യാപകമായി ആര്‍.എസ്.എസുകാര്‍ക്ക് ആഹ്വാനം നല്‍കുകയാണ് ഗുജറാത്തിലെ മുന്‍ അഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ചെയ്യുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ജെ.എന്‍.യു വിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആര്‍.എസ്.എസ് ഭീകരവാദികളുടെ നേതൃത്വത്തില്‍ അക്രമം അഴിച്ച് വിട്ടത്. രാജ്യത്ത് ആകമാനം സമരക്കാര്‍ക്ക് നേരെ നടക്കുന്ന അടിച്ചമര്‍ത്തലിന് എതിരെയുള്ള പ്രതിഷേധം കൂടിയായിരിക്കും ബ്ലാക്ക് വാള്‍ എന്നും യൂത്ത് ലീഗ് പറഞ്ഞു.
ബ്ലാക്ക് വാള്‍ പ്രക്ഷോഭത്തിന് മുന്നോടിയായി സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12ന് 1893ല്‍ ചിക്കാഗോയില്‍ വിവേകാനന്ദന്‍ നടത്തിയ പ്രസംഗം പ്രിന്റ് ചെയ്ത് ബസ്സ്സ്റ്റാന്റുകളും കവലകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യുമെന്നും യൂത്ത് ലീഗ് അറിയിച്ചു.