'മലപ്പുറം കത്തി പോരാ'; കലക്ടറുടെ വീടിന് മുന്നിലെ കാര്‍ട്ടൂണിനെതിരെ പ്രതിഷേധവുമായി മുസ്‌ലിം യൂത്ത് ലീഗ്
Kerala News
'മലപ്പുറം കത്തി പോരാ'; കലക്ടറുടെ വീടിന് മുന്നിലെ കാര്‍ട്ടൂണിനെതിരെ പ്രതിഷേധവുമായി മുസ്‌ലിം യൂത്ത് ലീഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th June 2020, 1:19 pm

മലപ്പുറം: മലപ്പുറം ജില്ലാ കലക്ടറുടെ വീടിന് മുന്നിലെ മതിലില്‍ വരച്ച കാര്‍ട്ടൂണിനെതിരെ പ്രതിഷേധവുമായി മുസ്‌ലിം യൂത്ത് ലീഗ്.

കാര്‍ട്ടൂണിലെ ആശയം മുസ്‌ലിം സമുദായത്തില്‍ വന്ന പുരോഗമനത്തെ കാണാതെയുള്ളതാണെന്നാണ് യൂത്ത് ലീഗിന്റെ പരാതി. കാര്‍ട്ടൂണ്‍ കറുത്ത തുണികൊണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മറച്ചു. കാര്‍ട്ടൂണ്‍ മാറ്റിവരക്കണമെന്നാണ് ലീഗിന്റെ ആവശ്യം.

ജനങ്ങള്‍ക്ക് വന്ന വികാസത്തെ ഉള്‍ക്കൊള്ളാതെയാണ് കാര്‍ട്ടൂണ്‍ അവതരിപ്പിച്ചതെന്നും വളരെ പ്രാകൃതമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും
യൂത്ത് ലീഗ് പറഞ്ഞു.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയും സാമൂഹ്യ സുരക്ഷ മിഷനും സംയുക്തമായാണ് കാര്‍ട്ടൂണുകള്‍ വരച്ചത്. കൊവിഡ് ബോധവത്ക്കരണത്തിന്റെ ഭാഗമായിട്ടാണ് കാര്‍ട്ടൂണ്‍ വരച്ചത്.

അതേസമയം, കാര്‍ട്ടൂണിലൂടെ ആരേയും മോശക്കാരാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കാര്‍ട്ടൂണിസ്റ്റ് പറഞ്ഞു.

കാര്‍ട്ടൂണ്‍ മാറ്റിവരക്കണമെന്ന് യൂത്ത് ലീഗും ഒരോ ജില്ലയിലേയും പശ്ചാത്തലത്തിലാണ് അതത് ജില്ലകളില്‍ വിഷയം നിശ്ചയിച്ചതെന്ന നിലപാടില്‍ കാര്‍ട്ടൂണ്‍ അക്കാദമിയും ഉറച്ചു നില്‍ക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ