| Thursday, 2nd August 2018, 3:04 pm

'നീ പാക്കിസ്ഥാനിയാണ്, അതുകൊണ്ടാണ് താടി വടിക്കാത്തത്'; മുസ്‌ലീം യുവാവിനെ കെട്ടിയിട്ട് താടിവടിപ്പിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുര്‍ഗോണ്‍: മുസ്‌ലീം യുവാവിനെ നിര്‍ബന്ധപൂര്‍വം താടി വടിപ്പിച്ചതായി പരാതി.
ഹരിയാനയിലെ ഗുര്‍ഗോണിലാണ് സംഭവം.

സഫറുദ്ദീന്‍ ഹമീദ് എന്ന യുവാവിനെയാണ് ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുകയും നിര്‍ബന്ധപൂര്‍വം ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടുപോയി താടിവടിപ്പിക്കുകയും ചെയ്തത്. സംഭവത്തില്‍ ഇദ്ദേഹം ഗുര്‍ഗോണ്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

തന്നെ അവര്‍ ബലമായി ബാര്‍ബര്‍ഷോപ്പിലേക്ക് പിടിച്ചുകൊണ്ടുപോകുകയും കെട്ടിയിട്ട് താടി വടിപ്പിക്കുകയുമായിരുന്നെന്ന് സഫറുദ്ദീന്‍ പറഞ്ഞു.


യു.പിയില്‍ തന്നെ അവഗണിച്ച ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു


“” എന്നെ അവര്‍ എല്ലാവരും ചേര്‍ന്ന് ബാര്‍ബര്‍ ഷോപ്പില്‍ എത്തിച്ചു. എന്നാല്‍ എന്റെ സമ്മതമില്ലാതെ താടി വടിക്കില്ലെന്ന് ബാര്‍ബര്‍ തീര്‍ത്തുപറഞ്ഞു. ഇതോടെ അദ്ദേഹത്തേയും എന്നേയും അവര്‍ അവിടെയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു.

എന്നെ കസേരയില്‍ കെട്ടിയിട്ട് ബാര്‍ബറെ കൊണ്ട് നിര്‍ബന്ധിച്ച് താടിവടിപ്പിച്ചു. ഞാന്‍ പാക്കിസ്ഥാനിയാണെന്നും അതുകൊണ്ടാണ് താടി വടിക്കാത്തതെന്നുമായിരുന്നു അവര്‍ പറഞ്ഞത്”-സഫറുദ്ദീന്‍ പറഞ്ഞു.

ഗുര്‍ഗോണിലെ സെക്ടര്‍ 29 ല്‍ ജോലി ചെയ്യുകയാണ് യുവാവ്. മേവതിലെ ബാദ്‌ലിയാണ് സ്വദേശം. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

We use cookies to give you the best possible experience. Learn more