കൊച്ചി: മുസ്‌ലിം സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ പ്രവേശനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്ദുമഹാ സഭ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ശബരിമല വിഷയവുമായി ഇതിനെ താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നും പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു സ്ത്രീയും പരാതി നല്‍കിയിട്ടില്ലെന്നും കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് റിഷികേശ് റോയ്, എ.കെ.ജെ നമ്പ്യാര്‍ എന്നിവരടങ്ങിയെ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളി. ശബരിമല വിധിയുടെ സാഹചര്യത്തിലാണ് ഹിന്ദുമഹാസഭ ഹരജി നല്‍കിയിരുന്നത്.
മുസ്‌ലിം സ്ത്രീകളെ പള്ളിയില്‍ കയറ്റാത്തത് ഭരണഘടനയുടെ 14,21 വകുപ്പുകളുടെ ലംഘനമാണെന്നും മക്കയിലെ സ്ത്രീകളുടെ പള്ളിപ്രവേശനം പരിഗണിച്ച് ഇക്കാര്യം പുനപരിശോധിക്കണമെന്നായിരുന്നു ഹരജി.