|

മുസ്‌ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം; മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ സത്യവാങ്മൂലം സുപ്രിംകോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുസ്‌ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. നിസ്‌കാരത്തിനായി സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്നും പള്ളികളില്‍ വിലക്ക് ഉണ്ടെങ്കില്‍ അവഗണിക്കാമെന്നും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പറഞ്ഞു.

സ്ത്രീ പ്രവേശം ഇസ്‌ലാം മതം വിലക്കുന്നില്ലെന്നും ബോര്‍ഡ് സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുണെ സ്വദേശികളാണ് സുപ്രിംകോടതിയെ സമീപിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്താണ് ബോര്‍ഡ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

വെള്ളിയാഴ്ച നടക്കുന്ന പ്രത്യേക നിസ്‌കാരം സ്ത്രീകള്‍ക്ക് നിഷ്‌കര്‍ച്ചിട്ടില്ലെന്നും, അക്കാര്യം തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകള്‍ക്കാണെന്നും എട്ടുപേജുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് ഒമ്പതംഗ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ സത്യവാങ്മൂലം ശ്രദ്ധേയമാവുന്നത്.