ന്യൂദല്‍ഹി: മുസ്‌ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. നിസ്‌കാരത്തിനായി സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്നും പള്ളികളില്‍ വിലക്ക് ഉണ്ടെങ്കില്‍ അവഗണിക്കാമെന്നും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പറഞ്ഞു.
സ്ത്രീ പ്രവേശം ഇസ്‌ലാം മതം വിലക്കുന്നില്ലെന്നും ബോര്‍ഡ് സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുണെ സ്വദേശികളാണ് സുപ്രിംകോടതിയെ സമീപിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്താണ് ബോര്‍ഡ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.