| Thursday, 19th November 2020, 9:42 am

അമേരിക്കന്‍ എയര്‍ലൈന്‍ വിമാനത്തില്‍ നിന്നും മുസ്‌ലിം യുവതിയെ പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ എയര്‍ലൈന്‍ വിമാനത്തില്‍ നിന്നും മുസ്‌ലിം യുവതിയെ പുറത്താക്കി. വിമാനത്തിലെ ഫസ്റ്റ് ക്ലാസ് പാസഞ്ചര്‍മാരിലൊരാള്‍ ഇവരുടെ സാന്നിധ്യം തനിക്ക് ബുദ്ധിമുട്ടാണെന്ന് പറഞ്ഞതിനു പിന്നാലെയാണ് ഇവരെ വിമാനത്തില്‍ നിന്നും പുറത്താക്കിയത്.

അമാനി അല്‍ ഖതേബ് എന്ന 29 കാരിക്കാണ് വിമാനത്തില്‍ വിവേചനം നേരിടേണ്ടി വന്നത്. ന്യൂമാര്‍ക്കില്‍ നിന്നും ഷാര്‍ലെറ്റിലേക്ക് യാത്ര ചെയ്യാനിരുന്നതായിരുന്നു ഇവര്‍.

തന്നെ വിമാനത്തില്‍ നിന്നും പുറത്താക്കുന്നതിന്റെ വീഡിയോ ഇവര്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇതില്‍ എന്തിനാണ് ഇവരെ പുറത്താക്കിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്. ഫസ്റ്റ് ക്ലാസ് യാത്രക്കാരന് ഈ സ്ത്രീയുടെ സാന്നിധ്യം ബുദ്ധിമുട്ടായതിനാല്‍ ക്യാപ്റ്റന്‍ നല്‍കിയ നിര്‍ദ്ദേശ പ്രകാരമാണ് തന്നെ പുറത്താക്കിയതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ വീഡിയോയില്‍ പറയുന്നത്.

അതേസമയം പ്രീ ചെക്കിനിടയില്‍ തന്നെ യുവതിയും ഫസ്റ്റ് ക്ലാസ് യാത്രക്കാരനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.

ഇദ്ദേഹത്തിന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് യുവതി ആരോപിച്ചിരുന്നു. ഈ പ്രശ്‌നം ഉയര്‍ത്തി യുവതി ടെര്‍മിനലിലും പിന്നീട് വിമാനത്തില്‍ ബഹളമുണ്ടാക്കിയിരുന്നു. യാത്രക്കാരന്റെ വീഡിയോ എടുക്കാനും യുവതി ശ്രമിച്ചിരുന്നു. പിന്നീടാണ് ഇവരെ പുറത്താക്കിയത്.

സംഭവത്തില്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിഹാദ് അവാദ് എയര്‍ലൈനിനോട് വിശദീകരണം തേടിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more