ന്യൂദല്‍ഹി: മഹാമാരിക്കിടെ മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശവുമായി ഒരു മുസ്‌ലിം സ്ത്രീ. 32 കാരിയായ ഇംറാനാ സെയ്ഫിക്ക് ഇപ്പോള്‍ ട്വിറ്ററില്‍ ഇങ്ങളെയാണ് വിശേഷണം. രാജ്യം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും ആളുകള്‍ വീടിനുള്ളിലും കഴിഞ്ഞ് കൂടുമ്പോള്‍ ഇംറാന ദല്‍ഹിയിലെ ക്ഷേത്രങ്ങളും പള്ളികളും ഗുരുദ്വാരകളും അണുവിമുക്തമാക്കുന്നതിന്റെ തിരക്കിലാണ്.
നെഹ്‌റു വിഹാറിലാണ് ഇംറാനയുടെ പ്രവര്‍ത്തനം. ഇംറാന അണുനാശിനിയുമായി സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ ഒടു ട്വിറ്റര്‍ ഉപഭോക്താവ് പങ്കുവെച്ചതോടെ അതിവേഗം വൈറലാവുകയായിരുന്നു ഇംറാനയും ഇംറാനയുടെ പ്രവര്‍ത്തനങ്ങളും. നിരവധിപ്പേരാണ് ഇവര്‍ക്ക് അഭിനന്ദനങ്ങളും പിന്തുണയുമായി എത്തിയിരിക്കുന്നത്.
റമദാന്‍ മാസത്തില്‍ വൃതമെടുത്താണ് ഇംറാന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയിരിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയാണ് ഇവര്‍. അതൊന്നും ഇംറാനയെ പിന്നോട്ട് വലിക്കുന്നില്ല. പര്‍ദ ധര്‍ച്ചാണ് ഇവര്‍ എന്നും ജോലിക്കെത്തുന്നത്.
മുടങ്ങാതെ എല്ലാ ദിവസവും ഇംറാന അണുനാശിനി നിറച്ച സാനിറ്റൈസര്‍ ടാങ്കുമായി ആരാധനാലയങ്ങള്‍ക്ക് സമീപത്തെത്തും. പ്രാദേശിക വെല്‍ഫെയര്‍ അസോസിഷേയന്‍ സമ്മാനിച്ചതാണ് സാനിറ്റൈസര്‍ ടാങ്ക്.
ഇതുവരെ ക്ഷേത്രങ്ങളിലോ പള്ളികളിലോ കയറുന്നതില്‍നിന്നും ഇംറാനയെ ആരും വിലക്കിയിട്ടില്ല. എന്ന് മാത്രമല്ല, ദിവസങ്ങള്‍ കഴിയുന്തോറും് സ്വീകാര്യതയേറുകയുമാണ്.
ഫെബ്രുവരിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പോരാടിയവര്‍ക്കുനേരെ നടന്ന കലാപത്തില്‍ പരിക്കേറ്റവരെയും ഇംറാന പരിചരിച്ചിരുന്നു. ഇന്ത്യയുടെ മതേതര മൂല്യത്തെ മുറുകെ പിടിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ഇംറാന എന്‍.ഡി ടി.വിയോട് പറഞ്ഞു.
സമീപത്തുള്ള മൂന്ന് സ്ത്രീകളെ ഉള്‍പ്പെടുത്തി കൊറോണ വാരിയേഴ്‌സ് എന്ന ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട് ഇവര്‍. അവരവര്‍ക്കാവുന്ന തരത്തില്‍ ചെറിയ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയാണ് ലക്ഷ്യം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക